---
title: "സിനിമാ സ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യന്‍ അന്തരിച്ചു"
english_title: "Jolie Bastian passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172651/jolie-bastian-passed-away"
published_at: "2023-12-27T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c009fead92_IMG-20231227-WA0257.jpg"
keywords: []
---

# സിനിമാ സ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യന്‍ അന്തരിച്ചു

> **Lead Summary:**  സിനിമാ സ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യന്‍ അന്തരിച്ചു. 900ത്തോളം സിനിമകള്‍ ചെയ്തിട്ടുണ്ട് . കന്നഡ ചിത്രമായ ‘നിനാഗഗി കദിരുവേ’,തമിഴ് സിനിമ ”ലോക്ക്ഡൗണ്‍’ എന്നിവയുടെ സംവിധായകനാണ്. 24 ഇവന്റുകള്‍ എന്ന പേരില്‍ ഒരു ഇവന്റ് മാനേജ്മെന്റും ഗാനതരംഗ ഓര്‍ക്കസ്ട്ര ട്രൂപ്പും നടത്തിയിരുന്നു.

## Article Content

 സിനിമാ സ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യന്‍ അന്തരിച്ചു. 900ത്തോളം സിനിമകള്‍ ചെയ്തിട്ടുണ്ട് . കന്നഡ ചിത്രമായ ‘നിനാഗഗി കദിരുവേ’,തമിഴ് സിനിമ ”ലോക്ക്ഡൗണ്‍’ എന്നിവയുടെ സംവിധായകനാണ്. 24 ഇവന്റുകള്‍ എന്ന പേരില്‍ ഒരു ഇവന്റ് മാനേജ്മെന്റും ഗാനതരംഗ ഓര്‍ക്കസ്ട്ര ട്രൂപ്പും നടത്തിയിരുന്നു.

ട്രൂപ്പിലെ പ്രധാന ഗായകന്‍ കൂടിയാണ് ജോളി ബാസ്റ്റ്യന്‍. അങ്കമാലി ഡയറീസ്, കണ്ണൂര്‍ സ്‌ക്വാഡ്, കമ്മട്ടിപ്പാടം, ബാംഗ്ലൂര്‍ ഡേയ്സ്, ഓപ്പറേഷന്‍ ജാവ, മാസ്റ്റര്‍പീസ്, അയാളും ഞാനും തമ്മില്‍, ഹൈവേ, ജോണി വാക്കര്‍, ബട്ടര്‍ഫ്ളൈസ് എന്നിവയുടെ സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്നു. 1966 സെപ്റ്റംബര്‍ 24 ന് ആലപ്പുഴയിലാണ് ജനനമെങ്കിലും വളര്‍ന്നത് ബെംഗളൂരുവിലാണ്.

മെക്കാനിക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹത്തിന് ചെറുപ്പം മുതലെ ബൈക്കുകളോട് കമ്പംമായിരുന്നു. ബൈക്ക് സ്റ്റണ്ട് രംഗത്ത് കന്നഡ സൂപ്പര്‍ സ്റ്റാര്‍ വി.രവിചന്ദ്രന്റെ ഡ്യൂപ്പായിട്ടാണ് സിനിമാ മേഖലയില്‍ തുടക്കം കുറിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172651/jolie-bastian-passed-away)