---
title: "അഭിജിത്ത് ട്രെയിൻ തട്ടി മരിച്ചതാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്"
english_title: "Postmortem "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172661/postmortem"
published_at: "2023-12-27T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c0af426cc4_IMG-20231227-WA0026.jpg"
keywords: []
---

# അഭിജിത്ത് ട്രെയിൻ തട്ടി മരിച്ചതാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

> **Lead Summary:** **തൃക്കരിപ്പൂർ**: കോയോങ്കര മാർത്തിലെ അഭിജിത്ത്, ട്രെയിൻ തട്ടി മരിച്ചതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. തിങ്കളാഴ്ച രാത്രി രാമവില്യം ഗേറ്റിനും ചക്രപാണി അമ്പലത്തിനിടയിലാണ് ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. പയ്യന്നൂരിലേക്ക് ട്രാക്കിലൂടെ നടന്നു പോവുകയായിരുന്നു.

## Article Content

**തൃക്കരിപ്പൂർ**: കോയോങ്കര മാർത്തിലെ അഭിജിത്ത്, ട്രെയിൻ തട്ടി മരിച്ചതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. തിങ്കളാഴ്ച രാത്രി രാമവില്യം ഗേറ്റിനും ചക്രപാണി അമ്പലത്തിനിടയിലാണ് ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. പയ്യന്നൂരിലേക്ക് ട്രാക്കിലൂടെ നടന്നു പോവുകയായിരുന്നു.

ഇയർഫോൺ ഉപയോഗിച്ചു കൊണ്ട് നടന്നതാണെന്ന് സംശയിക്കുന്നു. പയ്യന്നൂരിലേക്ക് പോകാനായി സ്കൂട്ടറിൽ പുറപ്പെട്ടതായിരുന്നു. എന്നാൽ ഇന്ധനം തീർന്നതിനാൽ സ്കൂട്ടർ നിർത്തി നടന്നു പോകയായിരുന്നു.

നേരത്തെയുണ്ടായ സംഭവവുമായി മരണത്തിന് ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172661/postmortem)