---
title: "പെട്രോള്‍ പമ്പിൽ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172700/dead"
published_at: "2023-12-27T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c2ac454daa_n56906673617036846952085b35891187e884ee5c14a036d65735cffecdab6c4638eea13fae94ea737a31c8.jpg"
keywords: []
---

# പെട്രോള്‍ പമ്പിൽ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

> **Lead Summary:** **ചെന്നൈ: **തൊണ്ടിയാര്‍പേട്ടയിലെ ഇന്ത്യൻ ഓയില്‍ പമ്ബിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

## Article Content

**ചെന്നൈ: **തൊണ്ടിയാര്‍പേട്ടയിലെ ഇന്ത്യൻ ഓയില്‍ പമ്ബിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

എഥനോള്‍ സംഭരണ ടാങ്കില്‍ അറ്റകുറ്റപണികള്‍ നടത്തിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന് പിന്നാലെ അഗ്നിശമനസേന സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

പന്പിലെ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ഫയര്‍ഫോഴ്സ് എത്തുന്നതിന് മുൻപ് തന്നെ തീയണച്ചിരുന്നു. പിന്നീട് ഫയര്‍ഫോഴ്സ് അധികൃതര്‍ അപകട സാധ്യത ഒഴിഞ്ഞുവെന്ന് ഉറപ്പാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172700/dead)