---
title: "ഇരിട്ടി ബ്ലോക്ക് ഗ്രാമ സഭ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു"
english_title: "Iritty block "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172707/iritty-block"
published_at: "2023-12-27T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c2dc949140_IMG-20231227-WA0017.jpg"
keywords: []
---

# ഇരിട്ടി ബ്ലോക്ക് ഗ്രാമ സഭ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി:** ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതി രൂപീകരണ ഗ്രാമസഭ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് ഗ്രാമസഭയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി:** ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതി രൂപീകരണ ഗ്രാമസഭ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് ഗ്രാമസഭയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജിദ സാദിഖ്, വിവിധ ഗ്രാമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കുരിയച്ചൻ പൈമ്പളിക്കുന്നേൽ, കെ പി രാജേഷ്, ഷൈമ പി, കെ വി മിനി, പി രജനി, പി ശ്രീമതി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മാരായ സി ഷിജു, ഷിജി നടുപ്പറമ്പിൽ, ആസൂത്രണ സമിതി ചെയർമാൻ അരവിന്ദൻ അക്കാനശ്ശേരി, പി ദിവാകരൻ ജോയിൻ ബി ഡി ഓ, ജി ഇ ഓ കെ സന്തോഷ് കുമാർ, അബ്ദുള്ള എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ വി ശോഭ, മേരി റെജി, കെ എൻ പത്മാവതി, കെ സി രാജശ്രീ, പി സനീഷ്, വിവിധ ഗ്രാമപഞ്ചായത്തിലെ മെമ്പർമാർ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172707/iritty-block)