---
title: "കേരളത്തിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ജെഡിഎസ്"
english_title: "Jds "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172711/jds"
published_at: "2023-12-27T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c309680c16_n5691076361703686179199ee91c900b8e64990e5720ba9356d9246f623adcc413c5a66eeecd86749daaf0d.jpg"
keywords: []
---

# കേരളത്തിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ജെഡിഎസ്

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തില്‍ ഒറ്റയാനായി ജെഡിഎസ്. ബിജെപിക്കൊപ്പം പോയ എച്ച്‌.ഡി ദേവഗൗഡ വിഭാഗവും സി.കെ നാണു വിഭാഗവുമായി സഹകരിക്കാതെ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ജെഡിഎസ്. സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം പാര്‍ട്ടി ചിഹ്നം, കൊടി, നിയമസഭാംഗത്വം എന്നിവ പ്രതിസന്ധിയിലാണ്. 

## Article Content

**തിരുവനന്തപുരം: **കേരളത്തില്‍ ഒറ്റയാനായി ജെഡിഎസ്. ബിജെപിക്കൊപ്പം പോയ എച്ച്‌.ഡി ദേവഗൗഡ വിഭാഗവും സി.കെ നാണു വിഭാഗവുമായി സഹകരിക്കാതെ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ജെഡിഎസ്. സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം പാര്‍ട്ടി ചിഹ്നം, കൊടി, നിയമസഭാംഗത്വം എന്നിവ പ്രതിസന്ധിയിലാണ്. 

> നേരത്തെ, ദേവഗൗഡയെ പുറത്താക്കിയ ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് സി.കെ നാണു കത്തയച്ചിരുന്നു. ""പാര്‍ട്ടിയുടെ പുതിയ അധ്യക്ഷൻ താനാണെന്നും. എൻഡിഎ വിരുദ്ധ നിലപാടുളള ജെഡിഎസ് തങ്ങളുടേതാണെന്നും, അല്ലാത്തവര്‍ക്ക് എല്‍ഡിഎഫില്‍ സ്ഥാനമില്ലെന്നും'' സി.കെ നാണു പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ജെഡിഎസ് നേതൃത്വം അടിയന്തര കക്ഷിയോഗം വിളിച്ചു കൂട്ടിയത്. പുതിയ നീക്കത്തിലൂടെ എല്‍ഡിഎഫില്‍ ഉയര്‍ന്ന പ്രതിസന്ധി മറികടക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172711/jds)