---
title: "ഗണേഷിന് സിനിമയും വേണം, താല്‍പ്പര്യം പ്രകടിപ്പിച്ച്‌ കേരള കോണ്‍ഗ്രസ് (ബി)"
english_title: "Cinema "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172713/cinema"
published_at: "2023-12-27T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c31e501b31_n5691113621703686507738107b57e28b5611819474bd87f8abe6d5dbfeb5079e2a99f64472fdee97aeed2d.jpg"
keywords: []
---

# ഗണേഷിന് സിനിമയും വേണം, താല്‍പ്പര്യം പ്രകടിപ്പിച്ച്‌ കേരള കോണ്‍ഗ്രസ് (ബി)

> **Lead Summary:** **തിരുവനന്തപുരം: **നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി). മുഖ്യമന്ത്രിയോട് ഇക്കാര്യം കേരള കോണ്‍ഗ്രസ് (ബി) ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അറിയിച്ചു. 

## Article Content

**തിരുവനന്തപുരം: **നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി). മുഖ്യമന്ത്രിയോട് ഇക്കാര്യം കേരള കോണ്‍ഗ്രസ് (ബി) ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അറിയിച്ചു. 

ഗതാഗതവകുപ്പാണ് ലഭിക്കുന്നതെങ്കില്‍ മെച്ചപ്പെടുത്താന്‍ പ്രത്യേക പദ്ധതികള്‍ മനസ്സിലുണ്ടെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇനി വിമര്‍ശനങ്ങള്‍ക്കില്ല. വിവാദങ്ങള്‍ ഒഴിവാക്കാനും ചില പദ്ധതികളുണ്ട്, ഉദ്ഘാടനങ്ങള്‍ക്ക് പോകില്ലെന്നും വകുപ്പിനെ മെച്ചപ്പെടുത്തലാണ് ലക്ഷ്യമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. 

ഡിസംബര്‍ 29 വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. നവ കേരള സദസ്സിന് പിന്നാലെയാണ് രണ്ടാം പിണറായി മന്ത്രിസഭ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയ മന്ത്രിമാരാകുക. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172713/cinema)