---
title: "അർബൻ ഹെൽത്ത്‌ ആൻഡ്‌ വെൽനസ്‌ സെന്റർ ഉദ്‌ഘാടനം 29ന് "
english_title: "Inauguration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172721/inauguration"
published_at: "2023-12-27T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c37980f7d2_IMG-20231227-WA0002.jpg"
keywords: []
---

# അർബൻ ഹെൽത്ത്‌ ആൻഡ്‌ വെൽനസ്‌ സെന്റർ ഉദ്‌ഘാടനം 29ന് 

> **Lead Summary:** **ഇരിട്ടി:** നഗരസഭാ പദ്ധതിയിൽ ആരംഭിക്കുന്ന അർബൻ ഹെൽത്ത്‌ ആൻഡ്‌ വെൽനസ്‌ സെന്റർ 29 ന്‌ വൈകിട്ട്‌ 3 ന്‌ കലക്ടർ അരുൺ കെ വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ നഗരസഭാ ചെയർമാൻ കെ ശ്രീലത വാർതാ സമ്മേളനത്തിൽ അറിയിച്ചു. പദ്ധതി നടഖത്തിപ്പിനായി സർക്കാർ അനുവദിച്ച 41 ലക്ഷം രൂപ വിനിയോഗിച്ചാണ്‌ ആദ്യ സെന്റർ പുന്നാട്‌ ആരംഭിക്കുന്നത്‌. രണ്ടാമത്തെ സെന്റർ ചാവശ്ശേരി പത്തൊമ്പതാം മൈലിൽ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്‌.

## Article Content

**ഇരിട്ടി:** നഗരസഭാ പദ്ധതിയിൽ ആരംഭിക്കുന്ന അർബൻ ഹെൽത്ത്‌ ആൻഡ്‌ വെൽനസ്‌ സെന്റർ 29 ന്‌ വൈകിട്ട്‌ 3 ന്‌ കലക്ടർ അരുൺ കെ വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ നഗരസഭാ ചെയർമാൻ കെ ശ്രീലത വാർതാ സമ്മേളനത്തിൽ അറിയിച്ചു. പദ്ധതി നടഖത്തിപ്പിനായി സർക്കാർ അനുവദിച്ച 41 ലക്ഷം രൂപ വിനിയോഗിച്ചാണ്‌ ആദ്യ സെന്റർ പുന്നാട്‌ ആരംഭിക്കുന്നത്‌. രണ്ടാമത്തെ സെന്റർ ചാവശ്ശേരി പത്തൊമ്പതാം മൈലിൽ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്‌.

കൂലിപ്പണിക്ക്‌ പോവുന്ന സാധരണക്കാർക്ക്‌ കൂടി പ്രയോജനപ്പെടുന്ന തരത്തിൽ വെൽനസ്‌ സെന്റർ പ്രവർത്തനം പകൽ രണ്ട്‌ മുതൽ വൈകിട്ട്‌ ഏഴ്‌ വരെയാണ്‌. മെഡിക്കൽ ഓഫീസറും നാല്‌ പാരാമെഡിക്കൽ ജീവനക്കാരും സെന്ററിൽ സേവനത്തിനുണ്ടാവും. സെന്ററിൽ സജ്ജീകരിച്ച ഫാർമസി എൽഎസ്‌ജിഡി ജില്ലാ ജോയന്റ്‌ ഡയക്ടർ ടി ജെ അരുൺ ഉദ്‌ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ കെ ശ്രീലത അധ്യക്ഷയാവും. ആരോഗ്യ കുടുംബക്ഷേമവകുപ്പു്‌ ആയുഷ്മാൻ ഭാരത്‌ പദ്ധതിയിലാണ്‌ നഗരസഭയിൽ സെന്റർ ആരംഭിക്കുന്നത്‌.

വൈസ്‌ ചെയർമാൻ പി.പി ഉസ്മാൻ, നഗരസഭാ സെക്രട്ടറി രാഗേഷ്‌ പാലേരിവീട്ടിൽ, സ്ഥിരം സമിതി അധ്യക്ഷരായ കെ സോയ, പി.കെ ബൾക്കീസ്‌ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172721/inauguration)