---
title: "'സമന്വയം 2023'; സപ്തദിന ക്യാമ്പിന് തുടക്കമായി"
english_title: "Camp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172725/camp"
published_at: "2023-12-27T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c3a8402749_IMG-20231227-WA0003.jpg"
keywords: []
---

# 'സമന്വയം 2023'; സപ്തദിന ക്യാമ്പിന് തുടക്കമായി

> **Lead Summary:** **ഇരിട്ടി: **അങ്ങാടിക്കടവ് സേക്രെഡ് ഹാർട്ട്‌ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 'സമന്വയം 2023' ന് വെളിമാനം സെന്റ്. സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജേഷിന്റെ അധ്യക്ഷതയിൽ സണ്ണി ജോസഫ് എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി: **അങ്ങാടിക്കടവ് സേക്രെഡ് ഹാർട്ട്‌ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 'സമന്വയം 2023' ന് വെളിമാനം സെന്റ്. സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജേഷിന്റെ അധ്യക്ഷതയിൽ സണ്ണി ജോസഫ് എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് റാത്തപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. വെളിമാനം പള്ളി അസിസ്റ്റന്റ് വികാരി ഫാ. എബിൻ മടപ്പാം തോട്ടുകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ യു.ബി. സുധാകരൻ, വെളിമാനം സ്കൂൾ ഹെഡ്മാസ്റ്റർ ജോഷി ജോൺ, അങ്ങാടിക്കടവ് സ്കൂൾ പ്രിൻസിപ്പാൾ പി.എ. ജോർജ്, എൻഎസ്എസ് ലീഡർ അന്നാ മേരി ബാവന്‍ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172725/camp)