---
title: "മണ്ഡലകാല പൂജാ ചടങ്ങുകൾക്ക് സന്നിധാനത്ത് സമാപനം. "
english_title: "Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172786/sabarimala"
published_at: "2023-12-28T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658cd573762a3_images_(1)_(30).jpeg"
keywords: []
---

# മണ്ഡലകാല പൂജാ ചടങ്ങുകൾക്ക് സന്നിധാനത്ത് സമാപനം. 

> **Lead Summary:** **പത്തനംതിട്ട**: മണ്ഡലകാല പൂജാ ചടങ്ങുകൾക്ക് സന്നിധാനത്ത് സമാപനം. ഹരിവരാസനം പാടി ശബരിമല നടയടച്ചു. കഴിഞ്ഞ വർഷങ്ങളിൽ 10 മണിക്കടച്ചിരുന്ന നട ഭക്തരുടെ തിരക്ക് പരിഗണിച്ച് ഇന്ന് രാത്രി 11 മണിക്ക് അടയ്‌ക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ 9 മണിയായതോടെ തീർത്ഥാടകരെല്ലാവരും ദർശനം നടത്തിയെന്നു ഉറപ്പു വരുത്തിയതിനു ശേഷമാണ് കൃത്യസമയത്തു തന്നെ ക്ഷേത്ര നട അടയ്‌ക്കാൻ തന്ത്രി തീരുമാനിച്ചത്.

## Article Content

**പത്തനംതിട്ട**: മണ്ഡലകാല പൂജാ ചടങ്ങുകൾക്ക് സന്നിധാനത്ത് സമാപനം. ഹരിവരാസനം പാടി ശബരിമല നടയടച്ചു. കഴിഞ്ഞ വർഷങ്ങളിൽ 10 മണിക്കടച്ചിരുന്ന നട ഭക്തരുടെ തിരക്ക് പരിഗണിച്ച് ഇന്ന് രാത്രി 11 മണിക്ക് അടയ്‌ക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ 9 മണിയായതോടെ തീർത്ഥാടകരെല്ലാവരും ദർശനം നടത്തിയെന്നു ഉറപ്പു വരുത്തിയതിനു ശേഷമാണ് കൃത്യസമയത്തു തന്നെ ക്ഷേത്ര നട അടയ്‌ക്കാൻ തന്ത്രി തീരുമാനിച്ചത്.

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30-നാണ് ഇനി നട തുറക്കുക. ജനുവരി 13-ന് തിരുവാഭരണ ഘോഷയാത്ര പന്തളം കൊട്ടാരത്തിൽ നിന്നും പുറപ്പെടും. ജനുവരി 15-നാണ് മകരവിളക്ക് ദർശനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172786/sabarimala)