---
title: "ഒമിക്രോണിന് ഡെൽറ്റയെക്കാൾ വ്യാപനശേഷി; കൂടുതൽ നിയന്ത്രണങ്ങൾ പരിഗണിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ"
english_title: "Omicron has more potential than Delta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17280/omicron-has-more-potential-than-delta"
published_at: "2021-12-22T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2b7f3d244e_images (34).jpeg"
keywords: []
---

# ഒമിക്രോണിന് ഡെൽറ്റയെക്കാൾ വ്യാപനശേഷി; കൂടുതൽ നിയന്ത്രണങ്ങൾ പരിഗണിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

> **Lead Summary:** ന്യൂഡൽഹി • രാത്രി കർഫ്യൂ, വലിയ ജനക്കൂട്ടം ഒഴിവാക്കാനുള്ള കർശന നടപടികൾ, വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കൽ തുടങ്ങിയ നടപടികൾ പരിഗണിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു.

## Article Content

ന്യൂഡൽഹി • രാത്രി കർഫ്യൂ, വലിയ ജനക്കൂട്ടം ഒഴിവാക്കാനുള്ള കർശന നടപടികൾ, വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കൽ തുടങ്ങിയ നടപടികൾ പരിഗണിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു.

ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്നും ‘യുദ്ധസജ്ജ’മാകാനും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇതിൽ 77 പേർ രോഗമുക്തി നേടി. തെലങ്കാന (20), കർണാടക (19), രാജസ്ഥാൻ (18), കേരളം (15), ഗുജറാത്ത് (14) എന്നിവിടങ്ങളിലും ഒമിക്രോൺ കേസുകൾ കൂടുതലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17280/omicron-has-more-potential-than-delta)