---
title: "വണ്ടിപ്പെരിയാർ കേസ്: പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് അർജുന്റെ കുടുംബം"
english_title: "Vandiperiyar case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172815/vandiperiyar-case"
published_at: "2023-12-28T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d038d8dce4_Screenshot_2023-12-28-10-37-13-49_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വണ്ടിപ്പെരിയാർ കേസ്: പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് അർജുന്റെ കുടുംബം

> **Lead Summary:** **ഇടുക്കി**: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരി കൊല്ലപ്പെട്ട കേസ് അന്വേഷിച്ച പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് കോടതി വെറുതെ വിട്ട അർജുന്റെ കുടുംബം. കോടതി വിധിയുണ്ടായിട്ടും സംരക്ഷണം നൽകാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് കാണിച്ച് കുടുംബം ജില്ലാ പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്ക് പരാതി നൽകി.

## Article Content

**ഇടുക്കി**: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരി കൊല്ലപ്പെട്ട കേസ് അന്വേഷിച്ച പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് കോടതി വെറുതെ വിട്ട അർജുന്റെ കുടുംബം. കോടതി വിധിയുണ്ടായിട്ടും സംരക്ഷണം നൽകാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് കാണിച്ച് കുടുംബം ജില്ലാ പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്ക് പരാതി നൽകി.

മകനെ കള്ളക്കേസിൽ കുടുക്കിയത് താനുമായി എതിർപ്പുള്ള പ്രാദേശിക രാഷ്ട്രീയ നേതാവാണെന്ന് അർജുന്റെ അച്ഛൻ സുന്ദർ പറഞ്ഞു. ആറ് വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മുറിയുടെ വാതിലും ജനലും അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.

പോലീസിന്റെ ഭീഷണിക്ക് വഴങ്ങിയാണ് തെളിവെടുപ്പിനിടെ മകൻ ജനൽ വഴി ഇറങ്ങേണ്ടി വന്നതെന്നും സുന്ദർ പറഞ്ഞു. പുനരന്വേഷണം ആവശ്യപ്പെടുമ്പോഴും ഇക്കാര്യത്തിനായി കോടതിയെ സമീപിക്കില്ലെന്നും സുന്ദർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172815/vandiperiyar-case)