---
title: "#NarendraModi|"നികത്താനാകാത്ത നഷ്ടം": വിജയകാന്തിന് ആദരാഞ്ജലി നേർന്ന് പ്രധാനമന്ത്രി"
english_title: "Narendra Modi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172832/narendra-modi"
published_at: "2023-12-28T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d11d3c0f86_IMG-20231228-WA0105.jpg"
keywords: []
---

# #NarendraModi|"നികത്താനാകാത്ത നഷ്ടം": വിജയകാന്തിന് ആദരാഞ്ജലി നേർന്ന് പ്രധാനമന്ത്രി

> **Lead Summary:** **ന്യൂഡൽഹി**: വിജയകാന്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയകാന്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരുന്നു. എന്നും തമിഴ് സിനിമ ലോകത്തെ ഇതിഹാസമായിരുന്നു വിജയകാന്ത് എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ, പൊതു പ്രവ‍ർത്തനത്തിൽ പ്രതിജ്ഞാബദ്ധനായിരുന്നു അദ്ദേഹമെന്നും നരേന്ദ്ര മോദി കുറിച്ചു.‌

## Article Content

**ന്യൂഡൽഹി**: വിജയകാന്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയകാന്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരുന്നു. എന്നും തമിഴ് സിനിമ ലോകത്തെ ഇതിഹാസമായിരുന്നു വിജയകാന്ത് എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ, പൊതു പ്രവ‍ർത്തനത്തിൽ പ്രതിജ്ഞാബദ്ധനായിരുന്നു അദ്ദേഹമെന്നും നരേന്ദ്ര മോദി കുറിച്ചു.‌

'തമിഴ്‌നാട് രാഷ്ട്രീയത്തിൽ ശാശ്വതമായ സ്വാധീനം അദ്ദേഹം ചെലുത്തി. അദ്ദേഹത്തിന്റെ നഷ്ടം ഒരിക്കലും നികത്താനാകാത്തതായി അവശേഷിക്കുന്നു. അടുത്ത സുഹൃത്തായിരുന്നു, വർഷങ്ങളായി അദ്ദേഹവുമായുള്ള ഇടപെടലുകൾ ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു.

ഈ ദുഃഖത്തിൽ, എന്റെ മനസ് അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും അദ്ദേഹത്തിന്റെ നിരവധി അനുയായികളോടുമൊപ്പമുണ്ട്', 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172832/narendra-modi)