---
title: "സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172880/kannur"
published_at: "2023-12-28T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d2ad64a278_IMG-20231228-WA0015.jpg"
keywords: []
---

# സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ** : കുഞ്ഞിമംഗലം ഗവ: ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമന്വയം - 2023 മണ്ടൂർ ശങ്കരവിലാസം എ എൽ പി സ്കൂളിൽ ആരംഭിച്ചു. സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി ഷിജു നിർവ്വഹിച്ചു.

## Article Content

**കണ്ണൂർ** : കുഞ്ഞിമംഗലം ഗവ: ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമന്വയം - 2023 മണ്ടൂർ ശങ്കരവിലാസം എ എൽ പി സ്കൂളിൽ ആരംഭിച്ചു. സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി ഷിജു നിർവ്വഹിച്ചു.

പ്രിൻസിപ്പൽ കെ. ശ്രീകല സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ യു. രാധ അദ്ധ്യക്ഷത വഹിച്ചു. എൻ എസ്എസ് റീജിയണൽ കോ ഓർഡിനേറ്റർ മനോജ് കണിച്ചുകുളങ്ങര മുഖ്യഭാഷണവും, പ്രോഗ്രാം ഓഫീസർ സിന്ധു പടോളി ക്യാമ്പ് വിശദീകരണവും നടത്തി. എം.വി രവി, എം. അനിൽകുമാർ, ഗീത സി.വി, സുചിത്ര ടി.വി, സി.കേശവൻനമ്പൂതിരി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172880/kannur)