---
title: "ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ സംഘടിപ്പിച്ച മെഗാ തൊഴിൽമേള പേരാവൂർ സെന്ററിൽ വച്ച് നടന്നു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172935/peravoor"
published_at: "2023-12-28T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d5c7eb05a3_Picsart_23-12-28_16-59-57-988.jpg"
keywords: []
---

# ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ സംഘടിപ്പിച്ച മെഗാ തൊഴിൽമേള പേരാവൂർ സെന്ററിൽ വച്ച് നടന്നു

> **Lead Summary:** **പേരാവൂർ**: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ സംഘടിപ്പിച്ച മെഗാ തൊഴിൽമേള പേരാവൂർ സെന്ററിൽ വച്ച് നടന്നു. ജോബ് ഫെയർ പേരാവൂർ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ് ഘാടനം ചെയ്തു.140 ഓളം തസ്തികകളിലേക്കാണ് അഭിമുഖം നടന്നത്.

## Article Content

**പേരാവൂർ**: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ സംഘടിപ്പിച്ച മെഗാ തൊഴിൽമേള പേരാവൂർ സെന്ററിൽ വച്ച് നടന്നു. ജോബ് ഫെയർ പേരാവൂർ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ് ഘാടനം ചെയ്തു.140 ഓളം തസ്തികകളിലേക്കാണ് അഭിമുഖം നടന്നത്.

> കണ്ണൂരിലെ പ്രമുഖ കമ്പനികളും 300 ഓളം വിദ്യാർത്ഥികളും സംബന്ധിച്ചു. "ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റെർ എല്ലാ മാസങ്ങളിലും ഇത്തരത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നതെന്ന് " മാനേജർ ആർ കെ സുജിൻ വ്യക്തമാക്കി.

മെഗാ ജോബ് ഫെയറിൽ ശ്രീ ശങ്കരാചാര്യ പബ്ലിക് റിലേഷൻ ഓഫീസർ വി പി സതീശൻ, എച്ച് ഒ ഡി മാരായ ശ്രീജിത്ത് ഹരിദാസ്,രമിത്ത്,ലിജേഷ് സെൻട്രലൈസഡ് പ്ലേസ്മെന്റ് കൃഷ്ണപ്രിയ, നിഷാന, അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172935/peravoor)