---
title: "ഇ.കെ നായനാർ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്  ഡിസംബർ 30 ന്"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172943/iritty"
published_at: "2023-12-28T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d64f3a7255_IMG-20231228-WA0294.jpg"
keywords: []
---

# ഇ.കെ നായനാർ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്  ഡിസംബർ 30 ന്

> **Lead Summary:**  **ഇരിട്ടി**: ഇ.കെ നായനാർ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 30 മുതൽ ജനുവരി 14 വരെ കോളിക്കടവിൽ തയ്യാറാക്കിയ ഫ്‌ളഡ്‌ലൈറ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

## Article Content

 **ഇരിട്ടി**: ഇ.കെ നായനാർ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 30 മുതൽ ജനുവരി 14 വരെ കോളിക്കടവിൽ തയ്യാറാക്കിയ ഫ്‌ളഡ്‌ലൈറ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

അംഗീകൃത സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ ദേശീയ അന്തർദേശീയ താരങ്ങൾ അണിനിരക്കും. 30 വർഷം പിന്നിടുന്ന ഫുട്ബാൾ മത്സരത്തിന് ഇത്തവണ 5000 പേർക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ എഫ്സി തൃക്കരിപ്പൂരും,യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും തമ്മിൽ ഏറ്റുമുട്ടും.

റോയൽ ട്രാവൽസ് കോഴിക്കോട്, ശാസ്ത്രമെഡിക്കൽ തൃശ്ശൂർ,അൽമദീന ചെർപ്പുളശ്ശേരി, കെ.എം.ജി മാവൂർ, ഇ.കെ എൻ എഫ് സി കോളിക്കടവ്, ടൗൺ സ്പോർട്സ് ക്ലബ് വളപട്ടണം, ഉഷ എഫ്സി തൃശ്ശൂർ, ഡയനമോസ് ഇരിക്കൂർ, സബാൻ എഫ് സി കോട്ടക്കൽ, എഫ്.സി കൊണ്ടോട്ടി, ലിംഷ മെഡിക്കൽസ് മണ്ണാർക്കാട്, സ്കൈ ബ്ലൂ എടപ്പാൾ, മെഡിഗാഡ് അരിക്കോട്, റിയൽ എഫ് സി തെന്നല എന്നീ ടീമുകൾ മാറ്റുരക്കും.

സ്ത്രീകൾക്കും 14 വയസ്സ് വരെയുള്ള കുട്ടികൾക്കും പ്രവേശനം സൌജന്യമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ മത്സരം കാണാൻ എത്തുന്ന ടൂർണ്ണമെൻറ് എന്ന പ്രത്യേകത കൂടിഇതിനുണ്ട്. ഡിസംബർ 3ന് വൈകുന്നേരം മുൻ എംഎൽഎ ടി.വി. രാജേഷ് മത്‌സരം ഉദ്ഘാടനം ചെയ്യും. വാവാഹങ്ങൾക്ക് പ്രത്യേക പാർക്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

പത്ര സമ്മേളനത്തിൽ ജനറൽ കൺവീനർ എം. സുമേഷ്, അഡ്വ. വിനോദ് കുമാർ,വി.കെ. പ്രേമരാജൻ, ബാബു കാറ്റാടി, കെ. രതീഷ്, സുനിൽ കുമാർ, എ.ജി. ശശീന്ദ്രൻ, കെ. ബിനീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172943/iritty)