---
title: "51 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172959/arrested"
published_at: "2023-12-28T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d7bd7209e5_n56935829017037710863417dbcb50d0f81201009e85a1af08d8f5cb1f08a7cc7bd6fbcf3cd9584798d3ed9.jpg"
keywords: []
---

# 51 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് നഗരത്തില്‍ വൻതോതില്‍ കഞ്ചാവ് പിടികൂടി. പുതുവത്സരാഘോഷത്തിനായി നഗരം കേന്ദ്രീകരിച്ച്‌ വില്‍പന നടത്തുന്നതിനായി കൊണ്ടു വന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ് , മുഹമ്മദ് ഫൈസല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് നഗരത്തില്‍ വൻതോതില്‍ കഞ്ചാവ് പിടികൂടി. പുതുവത്സരാഘോഷത്തിനായി നഗരം കേന്ദ്രീകരിച്ച്‌ വില്‍പന നടത്തുന്നതിനായി കൊണ്ടു വന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ് , മുഹമ്മദ് ഫൈസല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബംഗളൂരുവില്‍നിന്ന് കാറിന്റെ രഹസ്യ അറകളിലാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡില്‍ എസ്ബിഐ ബാങ്കിന് സമീപമുള്ള പേപാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് പ്രതികളെയും കാറില്‍ രഹസ്യ അറകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവും പിടികൂടിയത്.

കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡില്‍ എസ് ബി ഐ ബാങ്കിന് സമീപമുള്ള പേ പാര്‍ക്കിംഗ് ഏരിയയില്‍ ഒരു കാറില്‍ കഞ്ചാവുണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. വലിയ ബാഗുകളിലായി പൊതിഞ്ഞ് രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കാര്‍ വളഞ്ഞ പൊലീസ് നടത്തിയ പരിശോധനയിലാണ് രഹസ്യ അറകളില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172959/arrested)