---
title: "സ്ത്രീക്കുനേരേ ലൈംഗീകാതിക്രമം; യുവാവ് പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172961/arrested"
published_at: "2023-12-28T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d7c7d01b48_n569362020170377118553374a5d8cd05a7ff9a17f08fac72030b42cf5ab139c34bc0230168ce0c3f85cb35.jpg"
keywords: []
---

# സ്ത്രീക്കുനേരേ ലൈംഗീകാതിക്രമം; യുവാവ് പിടിയില്‍

> **Lead Summary:** **തിരുവനന്തപുരം: **തനിച്ച്‌ താമസിക്കുന്ന സ്ത്രീക്കുനേരേ ലൈംഗീകാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. വര്‍ക്കല വെട്ടൂര്‍ സ്വദേശി അനസ് ആണ് പിടിയിലായത്. 

## Article Content

**തിരുവനന്തപുരം: **തനിച്ച്‌ താമസിക്കുന്ന സ്ത്രീക്കുനേരേ ലൈംഗീകാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. വര്‍ക്കല വെട്ടൂര്‍ സ്വദേശി അനസ് ആണ് പിടിയിലായത്. 

വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് 58 കാരിക്ക്നേരേ ലൈംഗീകാതിക്രമം നടത്തി എന്ന പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്. ഒളിവില്‍ പോയ പ്രതിയെ ഇന്ന് രാവിലെയാണ് വര്‍ക്കല പോലീസ് പിടികൂടിയത്. 

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ഇയാള്‍ ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നു. ഇവര്‍ ബഹളംവച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഗുണ്ടാ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള ആളാണ് അനസ്. ഇയാളെ കോടതിയില്‍ ഹാജരാക്കിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172961/arrested)