---
title: "പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം"
english_title: "Trivandram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172984/trivandram"
published_at: "2023-12-28T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d8781b2df6_n569413216170377396367080772832dc27450fa171fc591716004b62455b30f176cc87aaabf885c231f787.jpg"
keywords: []
---

# പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം

> **Lead Summary:** **തിരുവനന്തപുരം:** വീട്ടില്‍ നിന്ന് ആരോഗ്യ ഇൻഷുറൻസ് കാര്‍ഡ് എടുക്കുന്നതിനായി പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം. തിരുവനന്തപുരം മലയൻകീഴ് സ്വദേശി രാജേഷിനെയാണ് കാട്ടാക്കട പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിക്ക് 23 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പിഴ ഒടുക്കിയില്ലെങ്കില്‍ 13 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

## Article Content

**തിരുവനന്തപുരം:** വീട്ടില്‍ നിന്ന് ആരോഗ്യ ഇൻഷുറൻസ് കാര്‍ഡ് എടുക്കുന്നതിനായി പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം. തിരുവനന്തപുരം മലയൻകീഴ് സ്വദേശി രാജേഷിനെയാണ് കാട്ടാക്കട പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിക്ക് 23 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പിഴ ഒടുക്കിയില്ലെങ്കില്‍ 13 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അതിജീവിതയെ തട്ടികൊണ്ടുപോയ പ്രതി ഗുരുവായൂരിലെത്തിച്ച്‌ വാടക വീടെടുത്തു പീഡിപ്പിക്കുകയായിരുന്നു. മകളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്കിയിരുന്നു. 

പിന്നാലെ പോലീസ് നടത്തിയ പരിശോധനയില്‍ പെണ്‍ക്കുട്ടിയെ തൃശ്ശൂരില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തുവരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172984/trivandram)