---
title: "കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ഇരിട്ടി മേഖല സമ്മേളനം നടത്തി"
english_title: "Krdsa "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173013/krdsa"
published_at: "2023-12-28T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d9fb110c92_IMG-20231228-WA0014.jpg"
keywords: []
---

# കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ഇരിട്ടി മേഖല സമ്മേളനം നടത്തി

> **Lead Summary:** **ഇരിട്ടി:** കെആർഡിഎസ്എ ഇരിട്ടി താലൂക്ക് സമ്മേളനം ഇരിട്ടി വ്യാപാര ഭവനിൽ വച്ച് നടന്നു. താലൂക്ക് പ്രസിഡണ്ട് സന്ധ്യ പി.വി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. കെആർഡിഎസ്എ ജില്ലാ പ്രസിഡണ്ട് ബിനീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഷലീഷ് പി.പി, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.ടി. റഷീദ്, താലൂക്ക് സെക്രട്ടറി വിനീത് എം.എസ്. തുടങ്ങിയവർ സംസാരിച്ചു. 

## Article Content

**ഇരിട്ടി:** കെആർഡിഎസ്എ ഇരിട്ടി താലൂക്ക് സമ്മേളനം ഇരിട്ടി വ്യാപാര ഭവനിൽ വച്ച് നടന്നു. താലൂക്ക് പ്രസിഡണ്ട് സന്ധ്യ പി.വി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. കെആർഡിഎസ്എ ജില്ലാ പ്രസിഡണ്ട് ബിനീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഷലീഷ് പി.പി, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.ടി. റഷീദ്, താലൂക്ക് സെക്രട്ടറി വിനീത് എം.എസ്. തുടങ്ങിയവർ സംസാരിച്ചു. 

റവന്യൂ വകുപ്പിലെ സേവനങ്ങൾ മെച്ചപ്പെട്ട രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ജീവനക്കാർ പ്രതിജ്ഞാബദ്ധരാകണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. രണ്ട് വർഷം മുമ്പ് രൂപീകരിക്കപ്പെട്ട കരിക്കോട്ടക്കരി വില്ലേജിൽ തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ നിയമിക്കാത്തത് പരിഹരിക്കുന്നതിന് നടപടിയുണ്ടാകണമെന്ന പ്രമേയം സമ്മേളത്തിൽ അവതരിപ്പിച്ചു. പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ടും കൊട്ടിയൂർ വില്ലേജ് ഓഫീസിന്റെ ഉദ്ലാടനം നടത്താത്ത് എത്രയും വേഗം നടത്തണമെന്നും സമ്മേളനം ആവശ്യപെട്ടു.

കെആർഡിഎസ്എ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു. പ്രസിഡണ്ട് - മനോജ് എൻ.കെ, വൈസ് പ്രസിഡണ്ട് - സരീഷ് എൻ.കെ, സെക്രട്ടറി - വിനീത് എം.എസ്, ജോയിന്റ് സെക്രട്ടറി - സന്ധ്യ പി.വി, ട്രഷറർ - സുഷമ ഇ.വി എന്നിവരെയും കമ്മറ്റി അംഗങ്ങളായി വിനോദ് വി. ജോൺ, ബിനുകുമാർ എസ്, നിഷാന്ത് ടി.പി, വൽസരാജൻ എ എം, സുമേഷ് ഐ, മുകേഷ് ആന്റണി, ഷൈജു, രതി വി.കെ, ലിനി പോൾ, ആൽബിൻ വി.ജി എന്നിവരെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173013/krdsa)