---
title: "മദ്യപാനം ചോദ്യം ചെയ്തതിന് മർദ്ദനം: ആറുപേർ കൂടി അറസ്റ്റിൽ"
english_title: "Beating up for questioning about drinking: Six more arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173084/beating-up-for-questioning-about-drinking-six-more-arrested"
published_at: "2023-12-29T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e5549680e3_Screenshot_2023-12-29-10-36-13-27_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# മദ്യപാനം ചോദ്യം ചെയ്തതിന് മർദ്ദനം: ആറുപേർ കൂടി അറസ്റ്റിൽ

> **Lead Summary:** **തൃശ്ശൂർ**: പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ ക്രൂരമായി മർദ്ദിച്ച കേസിൽ ആറുപേർ കൂടി അറസ്റ്റിൽ. തൃശൂർ കോനിക്കര തലോർ സ്വദേശികളായ ആഷിഖ്, ജിത്തു, അമൽ, ഗോകുൽ, അതുൽ, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. ഒരാൾ നേരത്തെ പിടിയിലായിരുന്നു.

## Article Content

**തൃശ്ശൂർ**: പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ ക്രൂരമായി മർദ്ദിച്ച കേസിൽ ആറുപേർ കൂടി അറസ്റ്റിൽ. തൃശൂർ കോനിക്കര തലോർ സ്വദേശികളായ ആഷിഖ്, ജിത്തു, അമൽ, ഗോകുൽ, അതുൽ, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. ഒരാൾ നേരത്തെ പിടിയിലായിരുന്നു.

പെൺമക്കളുമൊത്ത് മണലി പുഴയിൽ കുളിക്കാനായി ചെന്ന പുലക്കാട്ടുക്കര സ്വദേശി വിനു 14 അംഗ സംഘത്തിന്റെ പരസ്യ മദ്യപാനം ചോദ്യം ചെയ്തു. പ്രകോപിതരായ സംഘം വിനുവിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നു ബിനുവിന്റെ അയൽവാസി രമേഷിനെ ആളുമാറി സംഘം ആക്രമിച്ചിരുന്നു.

ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിക്കുകയായിരുന്നു. അക്രമി സംഘത്തിലെ പകുതി പേരെ കൂടി പിടികൂടാനുണ്ട്. ചാലക്കുടി ഡിവൈഎസ്പി ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173084/beating-up-for-questioning-about-drinking-six-more-arrested)