---
title: "സംസ്ഥാനത്ത് 379 പേർക്ക് കൂടി കൊവിഡ്: 2552 പേർ ചികിത്സയിൽ"
english_title: "Covid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173090/covid"
published_at: "2023-12-29T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e5a25e7aea_WBA_Boots-instore-testing.jpg"
keywords: []
---

# സംസ്ഥാനത്ത് 379 പേർക്ക് കൂടി കൊവിഡ്: 2552 പേർ ചികിത്സയിൽ

> **Lead Summary:** സംസ്ഥാനത്ത് 379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2552 പേർ ചികിത്സയിലാണ്. കൊവിഡ് ബാധിച്ച് മരിച്ചത് 2 പേരാണ്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 90 ശതമാനവും കേരളത്തില്‍. അതിനാല്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളില്‍ കൊവിഡ് ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

## Article Content

സംസ്ഥാനത്ത് 379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2552 പേർ ചികിത്സയിലാണ്. കൊവിഡ് ബാധിച്ച് മരിച്ചത് 2 പേരാണ്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 90 ശതമാനവും കേരളത്തില്‍. അതിനാല്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളില്‍ കൊവിഡ് ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

ആഘോഷം കഴിയുമ്പോള്‍ രോഗബാധിതരുടെ എണ്ണമുയരാതിരിക്കാന്‍ ശ്രദ്ധ വേണം.അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൂടുതല്‍ പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,799 ആയി കുറഞ്ഞു. ഈ മാസം 20 മരണം സ്ഥിരീകരിച്ചു. ആറു പേര്‍ക്ക് അതിവ്യാപന ശേഷിയുള്ള ജെ എന്‍ 1 സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173090/covid)