---
title: "മൂന്നാറിൽ റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനത്തിൽ കാട്ടാന ആക്രമണം "
english_title: "Moonar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173112/moonar"
published_at: "2023-12-29T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e6312b4878_Screenshot_20231229-113658_WhatsApp.jpg"
keywords: []
---

# മൂന്നാറിൽ റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനത്തിൽ കാട്ടാന ആക്രമണം 

> **Lead Summary:** **മൂന്നാര്‍**: റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനത്തിൽ കാട്ടാന ആക്രമണം. മൂന്നാര്‍ കെ.ഡി.എച്ച്.പി റീജനല്‍ ഓഫീസ് ജീവനക്കാരനായ ഫ്രാന്‍സിസ് ബര്‍ണാഡിന്റെ വാഹനത്തിനാണ് ആനയുടെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നു.

## Article Content

**മൂന്നാര്‍**: റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനത്തിൽ കാട്ടാന ആക്രമണം. മൂന്നാര്‍ കെ.ഡി.എച്ച്.പി റീജനല്‍ ഓഫീസ് ജീവനക്കാരനായ ഫ്രാന്‍സിസ് ബര്‍ണാഡിന്റെ വാഹനത്തിനാണ് ആനയുടെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നു.

ജോലി കഴിഞ്ഞ് എട്ടു മണിയോടെ പഴയ മൂന്നാര്‍ വര്‍ക് ഷോപ്പ് ക്ലബിനു സമീപത്തുള്ള റോഡരികില്‍ പാര്‍ക്കു ചെയ്തതായിരുന്നു വാഹനം. അര്‍ദ്ധരാത്രിയോടെ എത്തിയ കാട്ടാന വാഹനത്തിനു പിന്നില്‍ ബലമായി അമര്‍ത്തുകയായിരുന്നു. രാത്രി മുഴുവന്‍ ഈ ഭാഗത്തു നിലയുറപ്പിച്ച് കാട്ടാന പുലര്‍ച്ചെയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനവാസ മേഖലകളില്‍ സ്ഥിരമായി എത്തുന്ന കാട്ടാനകള്‍ ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുകയാണ്.

കഴിഞ്ഞ ദിവസം കുട്ടിയാര്‍വാലിയിലും നിര്‍ത്തിയിട്ടിരുന്ന വാഹനം കാട്ടാന ആക്രമിച്ചിരുന്നു. കാട്ടാനയുടെ നിരന്തരമായ ആക്രമണങ്ങളില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173112/moonar)