---
title: "കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗം നടന്നു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173152/kannur"
published_at: "2023-12-29T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e7fc721c77_Screenshot_2023-12-29-13-28-13-22_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗം നടന്നു

> **Lead Summary:** **കണ്ണൂർ**:കാൽ നടക്കാർക്ക് തടസ്സമുണ്ടാക്കുന്ന അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടി വേണമെന്ന് കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ ആവശ്യം. രാഷ്ട്രീയ ഭേദമില്ലാതെ കൗൺസിലർമാർ ഒറ്റക്കെട്ടായാണ് ആവശ്യമുയർത്തിയത്.

## Article Content

**കണ്ണൂർ**:കാൽ നടക്കാർക്ക് തടസ്സമുണ്ടാക്കുന്ന അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടി വേണമെന്ന് കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ ആവശ്യം. രാഷ്ട്രീയ ഭേദമില്ലാതെ കൗൺസിലർമാർ ഒറ്റക്കെട്ടായാണ് ആവശ്യമുയർത്തിയത്.

മത്സ്യഫെഡിന്റെ സഞ്ചരിക്കുന്ന മത്സ്യ കച്ചവട വാഹനത്തിന് കോർപ്പറേഷൻ പരിധിയിൽ അനുമതി നൽകാൻ കൗൺസിൽ അനുമതി നൽകി. മത്സ്യ കച്ചവടം സ്കൂൾ പരിസരത്ത് പാടില്ലെന്ന നിർദേശത്തോടെ ആണ് അനുമതി. കൗൺസിൽ യോഗത്തിന് ശേഷം കോർപ്പറേഷൻ ഭരണസമിതിയുടെ മൂന്നാം വാർഷികാഘോഷം മേയർ അഡ്വക്കേറ്റ് ടി ഒ മോഹനനും യുഡിഎഫ് എൽഡിഎഫ് കൗൺസിലർമാരും കേക്ക് മുറിച്ച് ആഘോഷിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173152/kannur)