---
title: "ഗവര്‍ണറുടെ ചായസത്കാരം ബഹിഷ്കരിച്ച്‌ മുഖ്യമന്ത്രിയും മന്ത്രിമാരും"
english_title: "Governor chief-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173232/governor-chief-minister"
published_at: "2023-12-29T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ecb91be8cc_n5696699661703856974247937080e2303ced11a662592072f1b669df17826197f147c1a7c263ba5272f041.jpg"
keywords: []
---

# ഗവര്‍ണറുടെ ചായസത്കാരം ബഹിഷ്കരിച്ച്‌ മുഖ്യമന്ത്രിയും മന്ത്രിമാരും

> **Lead Summary:** **തിരുവനന്തപുരം: **പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനൊരുക്കിയ ചായസത്കാരത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. പുതുതായി അധികാരമേറ്റ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും, കെ.ബി ഗണേഷ്കുമാറും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും മാത്രമാണ് സത്കാരത്തില്‍ പങ്കെടുത്തത്.

## Article Content

**തിരുവനന്തപുരം: **പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനൊരുക്കിയ ചായസത്കാരത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. പുതുതായി അധികാരമേറ്റ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും, കെ.ബി ഗണേഷ്കുമാറും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും മാത്രമാണ് സത്കാരത്തില്‍ പങ്കെടുത്തത്.

ഗവര്‍ണര്‍ ബില്ലുകള്‍ പിടിച്ചുവച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതും, സെനറ്റ് അംഗങ്ങളെ നിര്‍ദേശിച്ചതിനെ പറ്റിയുള്ള വിവാദവും കൊടുമ്ബരിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സര്‍ക്കാരിന്‍റെ അസാധാരണ നടപടി. 

സത്യപ്രതിജ്ഞ വേദിയിലും മുഖ്യമന്ത്രിയും ഗവര്‍ണറും അടുത്തിരുന്നെങ്കിലും കാര്യമായ ആശയവിനിമയങ്ങള്‍ നടത്തിയിരുന്നില്ല. കൃത്യ സമയത്ത് ചടങ്ങിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആരോടും സംസാരിച്ചിരുന്നില്ല. ചടങ്ങ് പൂര്‍ത്തീകരിച്ചയുടൻ അദ്ദേഹം വേദിവിടുകയും ചെയ്തിരുന്നു. 

പിന്നാലെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചായസത്കാരം ബഹിഷ്കരിച്ചത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഇനിയും തുടരാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173232/governor-chief-minister)