---
title: "ബിവറേജസ് ഔട്ട്‌ലെറ്റില്‍ മുളകുപൊടി വിതറി മോഷണം"
english_title: "Robbery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173233/robbery"
published_at: "2023-12-29T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ecc5dd4f0e_n56968333817038571724849d48699ec7e9707a67d0d5b724a9e5e166049c16dc7f27cc7747c960e28aa4cb.jpg"
keywords: []
---

# ബിവറേജസ് ഔട്ട്‌ലെറ്റില്‍ മുളകുപൊടി വിതറി മോഷണം

> **Lead Summary:** **തൃശൂര്‍:** മുളകുപൊടി വിതറി ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം. 65,000 രൂപ വിലവരുന്ന മദ്യകുപ്പികളാണ് നഷ്ടപ്പെട്ടത്. തൃശൂര്‍ എടമുട്ടം ഔട്ട്‌ലെറ്റിലാണ് സംഭവം. 

## Article Content

**തൃശൂര്‍:** മുളകുപൊടി വിതറി ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം. 65,000 രൂപ വിലവരുന്ന മദ്യകുപ്പികളാണ് നഷ്ടപ്പെട്ടത്. തൃശൂര്‍ എടമുട്ടം ഔട്ട്‌ലെറ്റിലാണ് സംഭവം. 

വെള്ളായാഴ്ച രാവിലെ മുഖമൂടി ധരിച്ചെത്തിയ യുവാക്കളുടെ സംഘമാണ് മോഷണം നടത്തിയത്. സംഭവത്തില്‍ വലപ്പാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാവിലെ ഔട്ട്‌ലെറ്റ് തുറക്കാൻ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. ഫോറൻസിക്ക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. 

വിലപിടിപ്പുള്ള മദ്യകുപ്പികളാണ് ഏറെയും മോഷണം പോയത്. തെളിവുകള്‍ നശിപ്പിക്കാൻ മോഷണ സംഘം ഔട്ട്‌ലെറ്റിന് ചുറ്റും മുളകുപൊടിയും വിതറിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173233/robbery)