---
title: "'രക്ഷാപ്രവര്‍ത്തനം' തള്ളി സിപിഐ; നിയമം കൈയിലെടുക്കാൻ ആര്‍ക്കും അവകാശമില്ല"
english_title: "Cpi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173243/cpi"
published_at: "2023-12-29T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ed1a6457e1_n5696903341703858532507cc0bb09a65d9921a1acee9cf18048efdef26f3336be0d41418b748fa08156998.jpg"
keywords: []
---

# 'രക്ഷാപ്രവര്‍ത്തനം' തള്ളി സിപിഐ; നിയമം കൈയിലെടുക്കാൻ ആര്‍ക്കും അവകാശമില്ല

> **Lead Summary:** **തിരുവനന്തപുരം:** ഡിവൈഎഫ്‌ഐയ്ക്കെതിരേ പരസ്യ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിയമം കൈയിലെടുക്കാൻ ആര്‍ക്കും അവകാശമില്ലെന്നും മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ കേസെടുത്ത സംഭവത്തില്‍ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം:** ഡിവൈഎഫ്‌ഐയ്ക്കെതിരേ പരസ്യ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിയമം കൈയിലെടുക്കാൻ ആര്‍ക്കും അവകാശമില്ലെന്നും മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ കേസെടുത്ത സംഭവത്തില്‍ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിടാൻ ഡിവൈഎഫ്‌ഐ രംഗത്തെത്തിയതിനെതിരേയാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണമുണ്ടായത്. 

ചില മൗലീക വിഷയങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരു കാഴ്ചപ്പാടുണ്ട്. ഇടതുപക്ഷ കാഴ്ചപ്പാടാണിത്. സിപിഐ ആ കര്‍ത്തവ്യം നിലനിര്‍ത്താൻ ഇനിയും ശ്രമിക്കും.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് വിയോജിപ്പുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുത്. അങ്ങനെയൊരു ഘട്ടം വന്നാല്‍ ഗാന്ധിജിയെയും നെഹ്റുവിനെയും ഓര്‍ത്താല്‍ മതിയെന്നും ബിനോയാ വിശ്വം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173243/cpi)