---
title: "പുതിയ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനം; കടന്നപ്പള്ളിക്ക് തുറമുഖം നല്‍കിയില്ല"
english_title: "New ministers "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173252/new-ministers"
published_at: "2023-12-29T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658edad2346a8_n56970398017038608391118905e21b258a29c2219298980911a48294c7ae518411fc938724a0e11f73effc.jpg"
keywords: []
---

# പുതിയ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനം; കടന്നപ്പള്ളിക്ക് തുറമുഖം നല്‍കിയില്ല

> **Lead Summary:** **തിരുവനന്തപുരം:** മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്ത കെ.ബി. ഗണേഷ്കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും വകുപ്പുകളില്‍ അന്തിമ തീരുമാനമായി. കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്ഥു വകുപ്പുകളാണ് നല്‍കിയത്. ഗണേഷ്കുമാറിന് നേരത്തെ തീരുമാനിച്ചതനുസരിച്ച്‌ ഗതാഗത വകുപ്പും നല്‍കി. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച്‌ ഗവര്‍ണര്‍ അംഗീകരിച്ച പുതിയ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നത്.

## Article Content

**തിരുവനന്തപുരം:** മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്ത കെ.ബി. ഗണേഷ്കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും വകുപ്പുകളില്‍ അന്തിമ തീരുമാനമായി. കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്ഥു വകുപ്പുകളാണ് നല്‍കിയത്. ഗണേഷ്കുമാറിന് നേരത്തെ തീരുമാനിച്ചതനുസരിച്ച്‌ ഗതാഗത വകുപ്പും നല്‍കി. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച്‌ ഗവര്‍ണര്‍ അംഗീകരിച്ച പുതിയ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നത്.

അഹമ്മദ് ദേവര്‍കോവില്‍ വഹിച്ചിരുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളിക്ക് നല്‍കിയില്ല. പകരം ഈ വകുപ്പിന്‍റെ ചുമതല വി.എൻ. വാസവനെ ഏല്‍പ്പിച്ചു. രജിസ്ട്രേഷൻ വകുപ്പ് കടന്നപ്പള്ളിക്ക് കൈമാറുകയും ചെയ്തു. 

സാംസ്കാരിക വകുപ്പ് കൂടി ഗണേഷ്കുമാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നല്‍കേണ്ടതില്ല എന്നായിരുന്നു സിപിഎം തീരുമാനം. ഈ തീരുമാനപ്രകാരമുള്ള മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ശുപാര്‍ശയാണ് ഗവര്‍ണര്‍ക്ക് നല്‍കിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173252/new-ministers)