---
title: "പടിയൂർ - കല്ല്യാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണ സെമിനാർ"
english_title: "Seminar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173256/seminar"
published_at: "2023-12-29T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658eddd9de12f_IMG-20231229-WA0007.jpg"
keywords: []
---

# പടിയൂർ - കല്ല്യാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണ സെമിനാർ

> **Lead Summary:** **പടിയൂർ: **പടിയൂർ - കല്ല്യാട് ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. വൈസ് പ്രസിഡന്റ് ആർ. മിനിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാകേഷ് കെ കരട് പദ്ധതിരേഖ അവതരിപ്പിച്ചു.

## Article Content

**പടിയൂർ: **പടിയൂർ - കല്ല്യാട് ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. വൈസ് പ്രസിഡന്റ് ആർ. മിനിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാകേഷ് കെ കരട് പദ്ധതിരേഖ അവതരിപ്പിച്ചു.

ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി. ഷിനോജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.വി. തങ്കമണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കാവനാൽ, സെക്രട്ടറി ഇ.വി. വേണുഗോപാൽ, ടി.എം. അനിത എന്നിവർ പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173256/seminar)