---
title: "രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,317 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india dec 22"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17327/covid-19-update-india-dec-22"
published_at: "2021-12-22T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2e7d5b974c_images - 2021-12-20T191144.359.jpeg"
keywords: []
---

# രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,317 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,317 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 318 പേരാണ് കോവിഡ് ബാധിച്ച്‌ മരണപ്പെട്ടത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 6,906 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,42,01,966 ആയി.

## Article Content

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,317 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 318 പേരാണ് കോവിഡ് ബാധിച്ച്‌ മരണപ്പെട്ടത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 6,906 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,42,01,966 ആയി.

രോഗമുക്തി നിരക്ക് 98.40 ആണ്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.51 ശതമാനം മാത്രമാണ്. കഴിഞ്ഞ 79 ദിവസമായി ഇത് 2 ശതമാനത്തില്‍ താഴെയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 38 ദിവസമായി ഒരു ശതമാനത്തില്‍ താഴെ, 0.58%. ആകെ നടത്തിയത് 66.74 കോടി പരിശോധനകള്‍, ഇതുവരെ 138.96 കോടി ഡോസ് വാക്സീന്‍ നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17327/covid-19-update-india-dec-22)