---
title: "എൻഎസ്‌എസ് ക്യാമ്പിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173276/dead"
published_at: "2023-12-29T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658eef5da592b_n569728032170386612318166039b6995a5a2e7aa4c02e758ab24db23ed728eabe728840892876987be50b5.jpg"
keywords: []
---

# എൻഎസ്‌എസ് ക്യാമ്പിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **തിരൂര്‍: **മലപ്പുറം തിരൂരില്‍ എൻഎസ്‌എസ് സപ്തദിന ക്യാമ്ബിനിടെ യുവഅധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. തൃപ്രങ്ങോട് കളരിക്കല്‍ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്‍റെയും മകൻ ടി.കെ. സുധീഷ് ആണ് മരിച്ചത്. 

## Article Content

**തിരൂര്‍: **മലപ്പുറം തിരൂരില്‍ എൻഎസ്‌എസ് സപ്തദിന ക്യാമ്ബിനിടെ യുവഅധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. തൃപ്രങ്ങോട് കളരിക്കല്‍ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്‍റെയും മകൻ ടി.കെ. സുധീഷ് ആണ് മരിച്ചത്. 

വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യല്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ അധ്യാപകനായിരുന്നു. ഈ സ്കൂളിലെ എൻഎസ്‌എസ് ക്യാമ്ബ് മാവണ്ടിയൂര്‍ സ്കൂളില്‍ വച്ചാണ് നടന്നിരുന്നത്. ക്യാമ്ബില്‍ സുധീഷും പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ ക്യാമ്ബ് ആരംഭിക്കുന്നതിനു മുൻപ് സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173276/dead)