---
title: "'അകംപുറം' ലൈബ്രറി കൗൺസിൽ അക്ഷരയാത്രക്ക് തുടക്കമായി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173317/iritty"
published_at: "2023-12-30T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658f7960288c4_IMG-20231230-WA0004.jpg"
keywords: []
---

# 'അകംപുറം' ലൈബ്രറി കൗൺസിൽ അക്ഷരയാത്രക്ക് തുടക്കമായി

> **Lead Summary:** **ഇരിട്ടി**: ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് കമ്മറ്റി പുതുവത്സരത്തിൽ ആരംഭിക്കുന്ന അകംപുറം അക്ഷരയാത്രയുടെ താലൂക്ക് തല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വി കെ മധു നിർവഹിച്ചു. പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ ഇരിട്ടി താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി**: ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് കമ്മറ്റി പുതുവത്സരത്തിൽ ആരംഭിക്കുന്ന അകംപുറം അക്ഷരയാത്രയുടെ താലൂക്ക് തല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വി കെ മധു നിർവഹിച്ചു. പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ ഇരിട്ടി താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ അദ്ധ്യക്ഷത വഹിച്ചു.

മികച്ച വായനക്കാരെ ജില്ലാ സെക്രട്ടറി പി. കെ. വിജയനും, വനിത പുസ്തക വിതരണ പദ്ധതിയിലെ പഴയ കാല ലൈബ്രേറിയൻമാരെ പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയും മുതിർന്ന  വായനക്കാരെ സക്കീർ ഹുസൈനും ആദരിച്ചു. അകംപുറം ലോഗോ തയ്യാറാക്കിയ അക്ഷര ഷാജിയെ സംസ്ഥാന എക്സിക്കുട്ടീവ് അംഗം. ജി സുരേഷ് കുമാറും കലോത്സവ വിജയികളെ താലൂക്ക് പ്രസിഡന്റ് പി കുഞ്ഞികൃഷ്ണൻ മാസ്റ്ററും അനുമോദിച്ചു.

എം എഡിൽ ഒന്നാം റാങ്ക് നേടിയ സി എം നിവേദി നെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ വിനോദ്കുമാർ അനുമോദിച്ചു. സംസ്ഥാന കൗൺസിലർ കെ. എ ബഷീർ, ഗ്രാമ പഞ്ചായത്തംഗം പി പങ്കജാക്ഷി, എം പവിത്രൻ, എം എൻ മുരളീധരൻ കെ അശോകൻ , സൗമ്യ ഷിബു എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173317/iritty)