---
title: "വൈ.എം.സി.എ വാർഷിക സമ്മേളനവും ദേശീയ ചെയർമാന് സ്വീകരണവും നൽകി"
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173319/peravoor"
published_at: "2023-12-30T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658f7c765e756_IMG-20231230-WA0005.jpg"
keywords: []
---

# വൈ.എം.സി.എ വാർഷിക സമ്മേളനവും ദേശീയ ചെയർമാന് സ്വീകരണവും നൽകി

> **Lead Summary:**  **പേരാവൂർ**: വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ വാർഷിക സമ്മേളനവും ദേശീയ അധ്യക്ഷൻ ഡോ. വിൻസന്റ് ജോർജിന് സ്വീകരണവും തൊണ്ടിയിൽ 'സുവർണ്ണഭൂമി 'ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ഇരിട്ടി സബ് റീജിയനിൽ ആദ്യമായി എത്തിചേർന്ന ദേശീയ അധ്യക്ഷന് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി ഗംഭീര സ്വീകരണം നൽകി.

## Article Content

 **പേരാവൂർ**: വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ വാർഷിക സമ്മേളനവും ദേശീയ അധ്യക്ഷൻ ഡോ. വിൻസന്റ് ജോർജിന് സ്വീകരണവും തൊണ്ടിയിൽ 'സുവർണ്ണഭൂമി 'ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ഇരിട്ടി സബ് റീജിയനിൽ ആദ്യമായി എത്തിചേർന്ന ദേശീയ അധ്യക്ഷന് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി ഗംഭീര സ്വീകരണം നൽകി.

സബ് റീജിയൻ ചെയർമാൻ ജെസ്റ്റിൻ കൊട്ടുകാപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ദേശീയ പ്രസിഡന്റ് ഡോ. വിൻസന്റ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ ഫൊറോന വികാരി ഡോ.തോമസ് കൊച്ചുകരോട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. മികച്ച യൂണിറ്റുകൾക്കും വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ചിട്ടുള്ളവർക്കുമുള്ള അവാർഡുകൾ കേരള റീജിയൺ ചെയർമാൻ വിതരണം ചെയ്തു. നാഷണൽ ട്രഷറർ റെജി എടയാ റൻമുള ഡയറി ലോഗോ പ്രകാശനം നിർവഹിച്ചു.

നാഷണൽ എക്സിക്യൂട്ടീവ് മെമ്പർമാരായ മത്തായി വീട്ടിയാങ്കൽ, സാമുവൽ സാം, റീജനൽ സെക്രടറി ഡേവിഡ് സാമുവൽ , നോർത്ത് സോൺ ഫിനാൻസ് കോ ഓർഡിനേറ്റർ ബേബി തോലാനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കൺവീനർ ജോണി തോമസ് സ്വാഗതവും, സബ് റീജിയൺ ജനറൽ കൺവീനർ ബിജു പോൾ നന്ദിയും പറഞ്ഞു. തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173319/peravoor)