---
title: "#Accident | മാക്കൂട്ടം ചുരത്തിൽ വീണ്ടും വാഹന അപകടം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173358/accident"
published_at: "2023-12-30T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fa45687391_Picsart_23-12-30_10-28-19-390.jpg"
keywords: []
---

# #Accident | മാക്കൂട്ടം ചുരത്തിൽ വീണ്ടും വാഹന അപകടം

> **Lead Summary:** **ഇരിട്ടി** : മാക്കൂട്ടം ചുരം റോഡിൽ വീണ്ടും വാഹന അപകടം. കർണ്ണാടകയിൽ നിന്നും ഉപ്പുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് പാറക്കല്ലിൽ ഇടിച്ച് നിന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നി രക്ഷാ സേന നാലുമണിക്കൂറോളം നീണ്ട ശ്രമത്തിന് ഒടുവിലാണ് ക്യാബിൻ പൊളിച്ച് തമിഴ്നാട് സ്വദേശി ഡ്രൈവറെ രക്ഷപെടുത്തിയത്.

## Article Content

**ഇരിട്ടി** : മാക്കൂട്ടം ചുരം റോഡിൽ വീണ്ടും വാഹന അപകടം. കർണ്ണാടകയിൽ നിന്നും ഉപ്പുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് പാറക്കല്ലിൽ ഇടിച്ച് നിന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നി രക്ഷാ സേന നാലുമണിക്കൂറോളം നീണ്ട ശ്രമത്തിന് ഒടുവിലാണ് ക്യാബിൻ പൊളിച്ച് തമിഴ്നാട് സ്വദേശി ഡ്രൈവറെ രക്ഷപെടുത്തിയത്.

അപകടത്തിൽ ഡ്രൈവറുടെ രണ്ട് കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. രാത്രി8 മണിയോടെ നടന്ന അപകടത്തിൽ കർണാടകയുടെ ഭാഗത്തുനിന്നും തികച്ചും നിസ്സഹരണമാണ്‌ ഉണ്ടയതെന്ന് പരാതി ഉയരുന്നു. ഇരിട്ടിയിൽ നിന്നും എത്തിയഫയർ ഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് നീണ്ട നേരത്തെ ശ്രമത്തിന് ഒടുവിൽ 11.30ന് ശേഷമാണ് ഡ്രൈവറെ വെളിയിൽ എത്തിച്ചത്.

അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും അടിയന്തിര വൈദ്യസഹായം എത്തിക്കാൻ പോലും കർണ്ണാടക തയ്യാറായില്ല എന്നാണ് ആക്ഷേപം. അപകടം നടക്കുമ്പോൾ ലോറിയിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടയിരുന്നത്. വെളിയിൽ എത്തിച്ച ഡ്രൈവറെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് രക്ഷാ സംഘത്തിൽ അശോക് കുമാർ (അസി. സ്റ്റേഷൻ ഓഫീസർ ഗ്രേഡ്) ഫയർഓഫിസർ മാരായ മഹ്‌റൂഫ്, തോമസ്, അനോക്, റോഷിത്, രവീന്ദ്രൻ, ഡ്രൈവർ മത്തായി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173358/accident)