---
title: "കെ സി വൈ എം ചുങ്കക്കുന്ന് ഫൊറോനയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173383/kelakam"
published_at: "2023-12-30T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fbd9d5ff4c_Picsart_23-12-30_12-19-45-941.jpg"
keywords: []
---

# കെ സി വൈ എം ചുങ്കക്കുന്ന് ഫൊറോനയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു

> **Lead Summary:**  **കേളകം**: മാസങ്ങളായി തകർന്ന് കിടക്കുന്ന കേളകം അടയ്ക്കാത്തോട് റോഡിന്റെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ച് റോഡ് ഉപരോധവും ഓഫ് റോഡ് ഡ്രൈവിംഗും നടത്തി. കെ.സി.വൈ.എം ചുങ്കക്കുന്ന് ഫൊറോനയുടെ നേതൃത്വത്തിൽ നടന്ന ഉപരോധത്തിന് പ്രസിഡന്റ് വിമൽ കൊച്ചുപുര അദ്ധ്യക്ഷത വഹിച്ചു. കേളകം അടയ്ക്കാത്തോട് ജംഗ്ഷനിൽ നടന്ന റോഡ് ഉപരോധം സീറോ മലബാർ ജാഗ്രത സമിതി അംഗം വിപിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

 **കേളകം**: മാസങ്ങളായി തകർന്ന് കിടക്കുന്ന കേളകം അടയ്ക്കാത്തോട് റോഡിന്റെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ച് റോഡ് ഉപരോധവും ഓഫ് റോഡ് ഡ്രൈവിംഗും നടത്തി. കെ.സി.വൈ.എം ചുങ്കക്കുന്ന് ഫൊറോനയുടെ നേതൃത്വത്തിൽ നടന്ന ഉപരോധത്തിന് പ്രസിഡന്റ് വിമൽ കൊച്ചുപുര അദ്ധ്യക്ഷത വഹിച്ചു. കേളകം അടയ്ക്കാത്തോട് ജംഗ്ഷനിൽ നടന്ന റോഡ് ഉപരോധം സീറോ മലബാർ ജാഗ്രത സമിതി അംഗം വിപിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

മലയോര ജനതയെ കാളവണ്ടി യുഗത്തിലേക്ക് തിരിച്ച് കൊണ്ട് പോകാനാണ് അധികാരികൾ ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കേളകം മുതൽ അടയ്ക്കാത്തോട് വരെയുള്ള എട്ട് കിലോമീറ്റർ റോഡിൽ കെ സി വൈ എം പ്രവർത്തകർ ഓഫ് റോഡ് ബൈക്ക് റൈഡിംഗ് നടത്തി. സി. സൂര്യ എസ്.കെ.ടി ,ക്ലമന്റ് കൊല്ലുന്നേൽ, ആകാശ് വെള്ളാപ്പള്ളി, ആൽബിൻ പൗവത്തിൽ, അനസ്റ്റിൽ തട്ടാരടിയിൽ, അബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173383/kelakam)