---
title: "വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ"
english_title: "South Central Railway has canceled various train services"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173384/south-central-railway-has-canceled-various-train-services"
published_at: "2023-12-30T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fbe2a8c8fc_Screenshot_2023-12-30-12-16-34-12_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ

> **Lead Summary:** ട്രെയിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ. 10 സർവീസുകളാണ് റദ്ദാക്കിയത്. എറണാകുളം – ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം വീക്കിലി എക്‌സ്പ്രസ്സ് ഡിസംബർ 30 ജനുവരി 6 എന്നീ ദിവസങ്ങളിൽ സർവീസ് നടത്തില്ല.

## Article Content

ട്രെയിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ. 10 സർവീസുകളാണ് റദ്ദാക്കിയത്. എറണാകുളം – ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം വീക്കിലി എക്‌സ്പ്രസ്സ് ഡിസംബർ 30 ജനുവരി 6 എന്നീ ദിവസങ്ങളിൽ സർവീസ് നടത്തില്ല.

ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം വീക്ക്‌ലി എക്‌സ്പ്രസ് ജനുവരി 2, 9 തീയതികളിൽ സർവീസ് നടത്തില്ല. ബറൗണി – എറണാകുളം രപ്തിസാഗർ വീക്കിലി എക്‌സ്പ്രസ് ജനുവരി 1, 8 തീയതികളിൽ സർവീസ് നടത്തില്ല.

എറണാകുളം – ബറൗണി രപ്തിസാഗർ വീക്കിലി എക്‌സ്പ്രസ് ജനുവരി 5, 12 തീയതികളിൽ സർവീസ് നടത്തില്ല. ഗോരഖ്പൂർ – കൊച്ചുവേളി രപ്തിസാഗർ ത്രിവാര എക്സ്പ്രസ് ജനുവരി 04, 05, 07, 11, 12 തീയതികളിൽ സർവീസ് നടത്തില്ല.

കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ ത്രിവാര എക്സ്പ്രസ് ജനുവരി 02, 03, 07, 09 10 തീയതികളിൽ സർവീസ് നടത്തില്ല. കോർബ – കൊച്ചുവേളി എക്‌സ്പ്രസ് ജനുവരി 3 ന് സർവീസ് നടത്തില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173384/south-central-railway-has-canceled-various-train-services)