---
title: "സീനിയർ ചേംബർ പേരാവൂർ ലീജിയൻ കുടുംബ സംഗമം നടത്തി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173403/peravoor"
published_at: "2023-12-30T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fcd8134c09_Picsart_23-12-30_13-23-30-046.jpg"
keywords: []
---

# സീനിയർ ചേംബർ പേരാവൂർ ലീജിയൻ കുടുംബ സംഗമം നടത്തി

> **Lead Summary:** **പേരാവൂർ**: സീനിയർ ചേംബർ ഇന്റർനാഷണൽ പേരാവൂർ സിറ്റി ലീജിയൻ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും കുടുംബ സംഗമവും പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടന്നു.

## Article Content

**പേരാവൂർ**: സീനിയർ ചേംബർ ഇന്റർനാഷണൽ പേരാവൂർ സിറ്റി ലീജിയൻ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും കുടുംബ സംഗമവും പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടന്നു.

ലീജിയൻ പ്രസിഡന്റ് മനോജ് താഴെ പുരയുടെ അദ്ധ്യക്ഷതയിൽ സീനിയർ ചേംബർ ഇന്റർ നാഷ്ണൽ വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ ഉദ്ഘാഡനം ചെയ്തു.നാഷ്ണൽ കോർഡിനേറ്റർ എം.ജെ ബെന്നി മുഖ്യപ്രഭാഷണവും സെക്രട്ടറി സി.സി.ജോസ് സ്വാഗതവും പറഞ്ഞു.

മുരിങ്ങോടി ലീജിയൻ പ്രസിഡന്റ് ബാബു ജോസ്,വി.യു. സെബാസ്റ്റ്യൻ,രവീന്ദ്രൻ,സി.സി. കുരുവിള,മനോജ് മാസ്റ്റർതുടങ്ങിയവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് കെ.ടി.തോമസ് നന്ദി പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173403/peravoor)