---
title: "വിഴിഞ്ഞം തുറമുഖത്തെ നാലാമത്തെ കപ്പൽ എത്തി"
english_title: "The fourth ship at Vizhinjam port has arrived"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173457/the-fourth-ship-at-vizhinjam-port-has-arrived"
published_at: "2023-12-30T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659005ccd629e_Screenshot_2023-12-30-17-24-20-25_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# വിഴിഞ്ഞം തുറമുഖത്തെ നാലാമത്തെ കപ്പൽ എത്തി

> **Lead Summary:** **വിഴിഞ്ഞം**: തുറമുഖത്തെ നാലാമത്തെ കപ്പല്‍ തീരത്ത് എത്തി. ഷെന്‍ ഹുവ 15 ആണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. ഇന്ന് രാവിലെ 11.18 ഓടെയാണ് ചൈനീസ് കപ്പലായ ഷെന്‍ ഹുവാ 15 വിഴിഞ്ഞത്ത് തീരം തൊട്ടത്.

## Article Content

**വിഴിഞ്ഞം**: തുറമുഖത്തെ നാലാമത്തെ കപ്പല്‍ തീരത്ത് എത്തി. ഷെന്‍ ഹുവ 15 ആണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. ഇന്ന് രാവിലെ 11.18 ഓടെയാണ് ചൈനീസ് കപ്പലായ ഷെന്‍ ഹുവാ 15 വിഴിഞ്ഞത്ത് തീരം തൊട്ടത്.

2 മെഗാമാക്‌സ് എസ് ടി എസ് ക്രയിനുകളും 3 യാര്‍ഡ് ക്രയിനുകളുമായാണ് ഷെന്‍ ഹുവ 15 എത്തിയത്. കാലാവസ്ഥ അനുകൂലമാകുന്നത് അനുസരിച്ച് ക്രയിനുകള്‍ ഇറക്കും.

ഇതോടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് എത്തിച്ച ക്രയിനുകളുടെ ആകെ എണ്ണം 15 ആയി. 17 ക്രയിനുകള്‍ കൂടി ഉടന്‍ തുറമുഖത്ത് എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173457/the-fourth-ship-at-vizhinjam-port-has-arrived)