---
title: "മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി"
english_title: "Pinaryi vijyan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173462/pinaryi-vijyan"
published_at: "2023-12-30T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65900ddb9648c_Screenshot_2023-12-07-13-04-46-42_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി

> **Lead Summary:** മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലെത്തിയ കത്തില്‍ പഴയ കമ്മ്യൂണിസ്റ്റുകാരാണെന്നാണ് പരാമര്‍ശമുള്ളത്.

## Article Content

മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലെത്തിയ കത്തില്‍ പഴയ കമ്മ്യൂണിസ്റ്റുകാരാണെന്നാണ് പരാമര്‍ശമുള്ളത്.

കത്ത് ലഭിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കും. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസിന്റെ യോഗം തൃക്കാക്കരയില്‍ നടക്കാനിരിക്കെയാണ് ഭീഷണി കത്ത് വന്നതെന്നിരിക്കെ പൊലീസ് സുരക്ഷ ശക്തമാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173462/pinaryi-vijyan)