---
title: "സർക്കാർ റബർ കർഷകരെ ആത്മത്യയിലേക്ക് തള്ളിവിടുന്നു; റബർ ഉദ്പാദക സംഘം"
english_title: "Rubber "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173464/rubber"
published_at: "2023-12-30T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65901344a081e_IMG-20231230-WA0042.jpg"
keywords: []
---

# സർക്കാർ റബർ കർഷകരെ ആത്മത്യയിലേക്ക് തള്ളിവിടുന്നു; റബർ ഉദ്പാദക സംഘം

> **Lead Summary:**  **പേരാവൂർ**: സംസ്ഥാന സർക്കാരിന്റെ റബർ കർഷകരോടുള്ള നിഷേധ നിലപാട് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണെന്ന് റബർ ഉദ്പാദക സംഘം (ആർ.പി.എസ്) ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു.എൽ.ഡി.എഫ് പ്രകടന പതികയിൽ വാഗ്ദാനം ചെയ്ത 250 രൂപ , വിലസ്ഥിരതാ പദ്ധതിയിലുൾപ്പെടുത്തി നൽകുമെന്ന വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. ഏപ്രിൽ മാസം മുതൽ സബ്‌സിഡി വിതരണം നിലച്ചു.

## Article Content

 **പേരാവൂർ**: സംസ്ഥാന സർക്കാരിന്റെ റബർ കർഷകരോടുള്ള നിഷേധ നിലപാട് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണെന്ന് റബർ ഉദ്പാദക സംഘം (ആർ.പി.എസ്) ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു.എൽ.ഡി.എഫ് പ്രകടന പതികയിൽ വാഗ്ദാനം ചെയ്ത 250 രൂപ , വിലസ്ഥിരതാ പദ്ധതിയിലുൾപ്പെടുത്തി നൽകുമെന്ന വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. ഏപ്രിൽ മാസം മുതൽ സബ്‌സിഡി വിതരണം നിലച്ചു.

വെബ്‌സൈറ്റ് തകരാറായതിനാൽ ജൂലായ് മുതൽ റബർ വിറ്റ ബില്ലുകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുന്നില്ല.വെബ്‌സൈറ്റിന്റെ പ്രവർത്തനം അടിയന്തരമായി സർക്കാർ പുന:സ്ഥാപിക്കണം. ടാപ്പിംഗ് ജോലിക്കിടെ വന്യമൃഗ അക്രമണത്തിനിരയാകുന്ന കർഷകർക്കും തൊഴിലാളികൾക്കും അടിയന്തര സഹായം സർക്കാർ ലഭ്യമാക്കണം.ടാപ്പിംഗ് തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നല്കി സംരക്ഷിക്കാനും സർക്കാർ തയ്യാറാവണം. ജില്ലയിലെ 270- ഓളം ആർ.പി.എസുകളിലെ ഒരു ലക്ഷത്തോളം കർഷകർ സമരപാതയിലാണ്.

വിവിധ ആവശ്യങ്ങളുന്നയിച്ച് ജനുവരി അഞ്ചിന് കോ-ഓർഡിനേഷൻ കമ്മിറ്റി കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തും.തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ജോസഫ് നമ്പുടാകം, ജോർജ് കാനാട്ട്, പി.വി.ഗംഗാധരൻ വായന്നൂർ, ബാബു ജോസ് കദളിയിൽ, ജോസ് വാഹാനിയിൽ,സജി മാലത്ത് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173464/rubber)