---
title: "ഓര്‍ത്തഡോക്സ് സഭാ വൈദികൻ ഫാ. ഷൈജു കുര്യൻ ബിജെപിയില്‍"
english_title: "Bjp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173474/bjp"
published_at: "2023-12-30T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65901e00aa832_n5699629801703943608350554f48ac1918d4d032989f63a2a37e239e3bb1a692971d0755e882be7ca7a3e6.jpg"
keywords: []
---

# ഓര്‍ത്തഡോക്സ് സഭാ വൈദികൻ ഫാ. ഷൈജു കുര്യൻ ബിജെപിയില്‍

> **Lead Summary:** **പത്തനംതിട്ട:** ഓര്‍ത്തഡോക്സ് സഭാ നിലക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപിയില്‍ ചേര്‍ന്നു. ഓര്‍ത്തഡോക്സ് സഭാ വലിയ മെത്രാപോലീത്ത മാര്‍ കുര്യാക്കോസ് ക്ലിമിസ് തിരുമേനിയുടെ സാന്നിധ്യത്തില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണ് വൈദികന് പാര്‍ട്ടി അംഗത്വം നല്‍കിയത്.

## Article Content

**പത്തനംതിട്ട:** ഓര്‍ത്തഡോക്സ് സഭാ നിലക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപിയില്‍ ചേര്‍ന്നു. ഓര്‍ത്തഡോക്സ് സഭാ വലിയ മെത്രാപോലീത്ത മാര്‍ കുര്യാക്കോസ് ക്ലിമിസ് തിരുമേനിയുടെ സാന്നിധ്യത്തില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണ് വൈദികന് പാര്‍ട്ടി അംഗത്വം നല്‍കിയത്.

വൈദികനൊപ്പം 47 ഓര്‍ത്തഡോക്സ് കുടുംബങ്ങളും ബിജെപി അംഗത്വം സ്വീകരിച്ചു. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായ എൻഡിഎയുടെ ക്രിസ്മസ് സംഗമ പരിപാടിയിലാണ് വൈദികനും കുടുംബങ്ങളും രാഷ്ട്രീയ പ്രവേശനം നടത്തിയത്. ചടങ്ങില്‍ വിലയ മെത്രാപ്പോലീത്ത കേക്ക് മുറിച്ച്‌ കേന്ദ്രമന്ത്രി വി.മുരളീധരന് നല്‍കി.

വരും ദിവസങ്ങളില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് വരുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. ഓര്‍ത്തഡോക്സ് വിഭാഗത്തിന് സ്വാധീനമുള്ള പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ സഭാ നേതൃത്വത്തിന് കൂടി സ്വീകാര്യനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനും ബിജെപി ശ്രമം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173474/bjp)