---
title: "ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു, ഖേല്‍രത്നയും അര്‍ജുന അവാര്‍ഡും റോഡില്‍ ഉപേക്ഷിച്ച്‌ വിനേഷ് ഫോഗട്ട്"
english_title: "Vinesh "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173477/vinesh"
published_at: "2023-12-30T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6590207c2a408_n5699661661703944230028f4197e585aefe26aad557fd0b0bbbfd19d5135d3bbaf80725a4732cae1c6148d.jpg"
keywords: []
---

# ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു, ഖേല്‍രത്നയും അര്‍ജുന അവാര്‍ഡും റോഡില്‍ ഉപേക്ഷിച്ച്‌ വിനേഷ് ഫോഗട്ട്

> **Lead Summary:** **ന്യൂഡല്‍ഹി : **ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്‌ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കാത്തതില്‍ വീണ്ടും പ്രതിഷേധവുമായി ഗുസ്തി താരങ്ങള്‍. പ്രതിഷേധ സൂചകമായി ഗുസ്തി താരം വിനേഷ് ഫോഗട്ട് ഖേല്‍രത്നയും അര്‍ജുന അവാര്‍ഡും തിരികെ നല്‍കി. പുരസ്കാരങ്ങള്‍ കര്‍ത്തവ്യപഥില്‍ വച്ച്‌ വിനേഷ് മടങ്ങി. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ താരങ്ങള്‍ പ്രതിഷേധം തുടരുകയാണ്.

## Article Content

**ന്യൂഡല്‍ഹി : **ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്‌ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കാത്തതില്‍ വീണ്ടും പ്രതിഷേധവുമായി ഗുസ്തി താരങ്ങള്‍. പ്രതിഷേധ സൂചകമായി ഗുസ്തി താരം വിനേഷ് ഫോഗട്ട് ഖേല്‍രത്നയും അര്‍ജുന അവാര്‍ഡും തിരികെ നല്‍കി. പുരസ്കാരങ്ങള്‍ കര്‍ത്തവ്യപഥില്‍ വച്ച്‌ വിനേഷ് മടങ്ങി. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ താരങ്ങള്‍ പ്രതിഷേധം തുടരുകയാണ്.

ഖേല്‍രത്നയും അര്‍ജുന അവാര്‍‌ഡും തിരികെ നല്‍കുമെന്ന് വിനേഷ് ഫോഗട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു, ഗുസ്തി താരങ്ങള്‍ മെഡല്‍ നേടുമ്ബോള്‍ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുകയും അവര്‍ നീതി ആവശ്യപ്പെട്ടപ്പോള്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും വിനേഷ് പ്രധാനമന്ത്രിക്ക് അയച്ച തുറന്ന കത്തില്‍ കുറ്റപ്പെടുത്തി,

ബ്രിജ് ഭൂഷണ്‍ സിംഗിന്റെ വിശ്വസ്തൻ സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷ സ്ഥാനത്തെത്തിയതിന് പിന്നാലെ ഗുസ്തി താരം സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ബജ്‌രംഗ് പുനിയയും വീരേന്ദറും പത്മശ്രീ പുരസ്താരം തിരികെ നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ടും പുരസ്കാരങ്ങള്‍ ഉപേക്ഷിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173477/vinesh)