---
title: "കോണ്‍ഗ്രസിന്‍റെ 'സമരാഗ്നി'; വി.ഡി. സതീശനും കെ. സുധാകരനും ഒന്നിച്ച്‌ നയിക്കും"
english_title: "Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173488/congress"
published_at: "2023-12-30T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65902c3140a2a_n5699787281703947221556d9e454cf35043e09de48e3ed3e9463dbff93cfa07b76b92287800527ea97d5c3.jpg"
keywords: []
---

# കോണ്‍ഗ്രസിന്‍റെ 'സമരാഗ്നി'; വി.ഡി. സതീശനും കെ. സുധാകരനും ഒന്നിച്ച്‌ നയിക്കും

> **Lead Summary:** **തിരുവനന്തപുരം:** ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാനതല ജാഥ സമരാഗ്നി ജനുവരി 21 ന് ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും ചേര്‍ന്നാണ് ജാഥയുടെ സാരഥ്യം വഹിക്കുക.

## Article Content

**തിരുവനന്തപുരം:** ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാനതല ജാഥ സമരാഗ്നി ജനുവരി 21 ന് ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും ചേര്‍ന്നാണ് ജാഥയുടെ സാരഥ്യം വഹിക്കുക.

21 ന് കാസര്‍ഗോഡ് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് പര്യവസാനിക്കും. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും സമരാഗ്നി കടന്നുപോകും. ഓരോ മണ്ഡലത്തിലും പ്രധാന നേതാക്കള്‍ക്ക് ചുമതല നല്‍കുമെന്ന് കെപിസിസി അറിയിച്ചിട്ടുണ്ട്.

പരിപാടിയുടെ ആലോചനയ്ക്കായി മൂന്ന്, നാല്,അഞ്ച് തീയതികളിലായി കോണ്‍ഗ്രസ് എല്ലാ ജില്ലകളിലും യോഗം വിളിച്ചിട്ടുണ്ട്. യോഗങ്ങളില്‍ കെപിസിസിയില്‍നിന്ന് പ്രത്യേക സംഘം പങ്കെടുക്കും. 

പാര്‍ലമെൻഡ് തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മണ്ഡലാടിസ്ഥാനത്തില്‍ 20 വാര്‍ റൂമുകളും കെപിസിസിയില്‍ സെൻട്രല്‍ വാര്‍ റൂമും ക്രമീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173488/congress)