---
title: "വായില്‍ തുണി തിരുകി, കൈയും കാലും കസേരയില്‍ കെട്ടിയിട്ടു, വ്യാപാരി കടക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍"
english_title: "Murder "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173491/murder"
published_at: "2023-12-30T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65902f2fe9390_n56998289417039479879711df5f8e29f7e80cfa5ff30f0a86be30649c6054cbcbd6564b258bd72c97a0910.jpg"
keywords: []
---

# വായില്‍ തുണി തിരുകി, കൈയും കാലും കസേരയില്‍ കെട്ടിയിട്ടു, വ്യാപാരി കടക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

> **Lead Summary:** **പത്തനംതിട്ട: **മൈലപ്രയില്‍ വയോധികനായ വ്യാപാരിയെ വ്യാപാര സ്ഥാപനത്തിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വായില്‍ തുണി തിരുകി കൈയും കാലും കസേരയില്‍ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര സ്വദേശിയായ ജോര്‍ജ് ഉണ്ണുണ്ണി ആണ് മരിച്ചത്. 

## Article Content

**പത്തനംതിട്ട: **മൈലപ്രയില്‍ വയോധികനായ വ്യാപാരിയെ വ്യാപാര സ്ഥാപനത്തിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വായില്‍ തുണി തിരുകി കൈയും കാലും കസേരയില്‍ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര സ്വദേശിയായ ജോര്‍ജ് ഉണ്ണുണ്ണി ആണ് മരിച്ചത്. 

കടയില്‍ നിന്ന് പണവും ജോര്‍ജിന്റെ കഴുത്തിലെ മാലയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ പൊലീസ് കണ്ടെത്തി. കട പൊലീസ് സീല്‍ ചെയ്തു. സ്ഥാപനത്തിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കാണാതായിട്ടുണ്ട്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൈലപ്ര ബാങ്കിന്റെ സെക്രട്ടറിയുടെ പിതാവാണ് ജോര്‍ജ്. 

എല്ലാ ദിവസവും ആറ് മണിക്ക് ജോര്‍ജ് കടയടച്ചുപോകാറാണ് പതിവ്. കൊച്ചുമകനാണ് ആദ്യം മൃതദേഹം കണ്ടത്. വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173491/murder)