---
title: "കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കടന്നു, നേട്ടം സര്‍വീസ് തുടങ്ങി ആറരവര്‍ഷത്തിനകം"
english_title: "Kochi metro "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173495/kochi-metro"
published_at: "2023-12-30T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65903453d2768_n56997209417039492221664c6da1dcf3a08f3d65dfc4b7b2b3a49ccdc2a47e287fcfe462d91d13da218616.jpg"
keywords: []
---

# കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കടന്നു, നേട്ടം സര്‍വീസ് തുടങ്ങി ആറരവര്‍ഷത്തിനകം

> **Lead Summary:** **തിരുവനന്തപുരം: **കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ച 2017 ജൂണ്‍ 19 മുതല്‍ 2023 ഡിസംബര്‍ 29 വരെ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കടന്നിരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് . യാത്രക്കാരുടെ എണ്ണത്തില്‍ നാഴികക്കല്ല് പിന്നിട്ടുകൊണ്ട് കേരളത്തിന്റെ അഭിമാനമാകുകയാണ് കെഎംആര്‍എല്‍ എന്നും 10,33,59,586 ആളുകളാണ് വെറും ആറര വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോയുടെ സേവനം ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

## Article Content

**തിരുവനന്തപുരം: **കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ച 2017 ജൂണ്‍ 19 മുതല്‍ 2023 ഡിസംബര്‍ 29 വരെ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കടന്നിരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് . യാത്രക്കാരുടെ എണ്ണത്തില്‍ നാഴികക്കല്ല് പിന്നിട്ടുകൊണ്ട് കേരളത്തിന്റെ അഭിമാനമാകുകയാണ് കെഎംആര്‍എല്‍ എന്നും 10,33,59,586 ആളുകളാണ് വെറും ആറര വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോയുടെ സേവനം ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

**മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം**

കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ച 2017 ജൂണ്‍ 19 മുതല്‍ 2023 ഡിസംബര്‍ 29 വരെ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കടന്നിരിക്കുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ നാഴികക്കല്ല് പിന്നിട്ടുകൊണ്ട് കേരളത്തിന്റെ അഭിമാനമാകുകയാണ് കെഎംആര്‍എല്‍. 10,33,59,586 ആളുകളാണ് വെറും ആറര വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോയുടെ സേവനം ഉപയോഗിച്ചിരിക്കുന്നത്.

2021 ഡിസംബര്‍ ഇരുപത്തിയെന്നിനാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനം 2022 ജൂലൈ 14ന് യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിട്ടിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 4 കോടിയാളുകളാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173495/kochi-metro)