---
title: "ഡോക്ടർ ദമ്പതിമാരുടെ വീട്ടിലെ കവർച്ച; മുഖ്യപ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു"
english_title: "Robbery at doctor couple's house "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173583/robbery-at-doctor-couples-house"
published_at: "2023-12-31T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659102f764cf3_WhatsApp_Image_2023-12-31_at_11.25.16.jpeg"
keywords: []
---

# ഡോക്ടർ ദമ്പതിമാരുടെ വീട്ടിലെ കവർച്ച; മുഖ്യപ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു

> **Lead Summary:** കണ്ണൂർ : പരിയാരത്ത് ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ അറസ്റ്റിലായ മുഖ്യപ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു. അന്വേഷണസംഘം കഴിഞ്ഞാഴ്ച പിടികൂടിയ അന്തസ്സംസ്ഥാന കവർച്ചാ സംഘത്തലവൻ സുള്ളൻ സുരേഷിനെയും കൂട്ടാളി ഷെയ്ക്ക് അബ്ദുള്ളയെയുമാണ് കവർച്ച നടത്തിയ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്.

## Article Content

കണ്ണൂർ : പരിയാരത്ത് ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ അറസ്റ്റിലായ മുഖ്യപ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു. അന്വേഷണസംഘം കഴിഞ്ഞാഴ്ച പിടികൂടിയ അന്തസ്സംസ്ഥാന കവർച്ചാ സംഘത്തലവൻ സുള്ളൻ സുരേഷിനെയും കൂട്ടാളി ഷെയ്ക്ക് അബ്ദുള്ളയെയുമാണ് കവർച്ച നടത്തിയ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്.

ഡോ. ഷക്കീർ-ഡോ. ഫർസീന ദമ്പതിമാരുടെ വീട്ടിൽ ഒക്ടോബർ 19-നാണ് കവർച്ച നടന്നത്. പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചതറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. റിമാൻഡിലായിരുന്ന പ്രതികളെ വ്യാഴാഴ്ചയാണ് അന്വേഷണസംഘം തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്. സുള്ളൻ സുരേഷിനെ തമിഴ്‌നാട്ടിലെ ജോലാർപേട്ടിൽ നിന്നും ഷെയ്ക്ക് അബ്ദുള്ളയെ കോയമ്പത്തൂരിനടുത്ത ബസ്‌സ്റ്റാൻഡിൽ നിന്നുമാണ് പരിയാരം എസ്.എച്ച്.ഒ. പി.നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മോഷണമുതലുകളിൽ എട്ടുപവൻ സ്വർണവും മോഷ്ടാക്കൾ ഉപയോഗിച്ച ചുവപ്പ് കളർ ടവേരയും അന്വേഷണസംഘം നേരത്തേ കണ്ടെടുത്തിരുന്നു. മറ്റുള്ള പ്രതികളെ കഴിഞ്ഞമാസംതന്നെ പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173583/robbery-at-doctor-couples-house)