---
title: "കേരള ഗണക - കണിശസഭ (കെ.ജി.കെ .എസ്) കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ഡിസംബർ 25 ശനിയാഴ്ച്ച മട്ടന്നൂരിൽ "
english_title: "Kerala ganaka - kanisa sabha (k. G. K. S) kannur district association and family get together on December 25 saturday in mattanur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17361/kerala-ganaka-kanisa-sabha-k-g-k-s-kannur-district-association-and-family-get-together-on-december-25-saturday-in-mattanur"
published_at: "2021-12-22T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c31b1eec187_IMG-20211222-WA0025.jpg"
keywords: []
---

# കേരള ഗണക - കണിശസഭ (കെ.ജി.കെ .എസ്) കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ഡിസംബർ 25 ശനിയാഴ്ച്ച മട്ടന്നൂരിൽ 

> **Lead Summary:** കേരള ഗണക - കണിശസഭ കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ഡിസംബർ 25 ശനിയാഴ്ച്ച മട്ടന്നൂർ ശ്രീ മഹാദേവ ഹാളിൽ നടക്കുമെന്ന് സംഘാടകർ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ശനിയാഴ്ച്ച രാവിലെ 9ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.

## Article Content

കേരള ഗണക - കണിശസഭ കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ഡിസംബർ 25 ശനിയാഴ്ച്ച മട്ടന്നൂർ ശ്രീ മഹാദേവ ഹാളിൽ നടക്കുമെന്ന് സംഘാടകർ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ശനിയാഴ്ച്ച രാവിലെ 9ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.

കെ.ജി.കെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ സുധാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് പ്രൊഫ.ആർ പ്രേമരാജൻ അധ്യക്ഷത വഹിക്കും.സംസ്ഥാന പ്രസിഡൻ്റ് പി എം പുരുഷോത്തമൻ മാസ്റ്റർ വിശിഷ്ടാതിഥിയാവും. ഗണക - കണിശ സമുദായത്തിന് 2 ശതമാനം തൊഴിൽ സംവരണം ഏർപ്പെടുത്തണമെന്നും ദേവസ്വം ബോഡിൻ്റെ ക്ഷേത്രങ്ങളിൽ സമുദായത്തിൽപ്പെട്ട ജ്യോതിഷികളെ ആസ്ഥാന ജോത്സ്യന്മാരായി  നിയമിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഇത്തരം കാര്യങ്ങൾ സമ്മേളനം ചർച്ച ചെയ്യും. സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനവും കുടുംബ സംഗമവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയും. ഫോക് ലോർ അവാർഡ് ജേതാക്കളായ വി ബി പ്രശാന്ത് കുമാർ, കുമാരൻ ഗുരുക്കൾ, പ്രകാശൻ ജോത്സ്യർ മണിയറ എന്നിവരെ ചടങ്ങിൽ ആദരിക്കും. വാർത്താ സമ്മേളനത്തിൽ കെ.ജി.കെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ സുധാകരൻ, ഭാരവാഹികളായ പ്രൊഫ.ആർ പ്രേമരാജൻ, രാമചന്ദ്രൻ പട്ടാനൂർ, സായൂജ് നാരായണൻ, ഗോപി ചാലിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17361/kerala-ganaka-kanisa-sabha-k-g-k-s-kannur-district-association-and-family-get-together-on-december-25-saturday-in-mattanur)