---
title: "സമദർശിനിക്ക് എ പ്ലസ്"
english_title: "Naduvanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173615/naduvanad"
published_at: "2023-12-31T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659121c728662_IMG-20231231-WA0032.jpg"
keywords: []
---

# സമദർശിനിക്ക് എ പ്ലസ്

> **Lead Summary:** **നടുവനാട്**: നടുവനാട് സമദർശനി ഗ്രന്ഥാലയത്തിന് ലൈബ്രറി കൗൺസിൽ നൽകുന്ന പരമോന്നത പുരസ്കാരമായ എ പ്ലസ് ഗ്രേഡ് ലഭിച്ചതിന്റെ ഭാഗമായി ആഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ വച്ച് പി.വി.നാരായണൻ മാസ്റ്റർ മെമ്മോറിയൽ വനിത വായന പുരസ്കാര വിതരണവും അകം പുറം അക്ഷരയാത്രയുടെ ഭാഗമായി വായന സംഗമവും നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവനാട്**: നടുവനാട് സമദർശനി ഗ്രന്ഥാലയത്തിന് ലൈബ്രറി കൗൺസിൽ നൽകുന്ന പരമോന്നത പുരസ്കാരമായ എ പ്ലസ് ഗ്രേഡ് ലഭിച്ചതിന്റെ ഭാഗമായി ആഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ വച്ച് പി.വി.നാരായണൻ മാസ്റ്റർ മെമ്മോറിയൽ വനിത വായന പുരസ്കാര വിതരണവും അകം പുറം അക്ഷരയാത്രയുടെ ഭാഗമായി വായന സംഗമവും നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി കൺവീനർ കെ.ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത്ത് കമൽ അധ്യക്ഷത വഹിച്ചു. മുതിർന്ന വായനക്കാർക്കുള്ള അനുമോദനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ നിർവഹിച്ചു നടുവനാട് എൽപി സ്കൂളിലെ മികച്ച വിദ്യാർഥികൾക്കുള്ള ഉപഹാരം ഹെഡ്മിസ്ട്രസ് ലത ടീച്ചർ നിർവഹിച്ചു.മുൻ വനിത വയോജന പുസ്തകവിതരണ ലൈബ്രേറിയൻമാർക്കുള്ള ആദരവ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എ.കെ.രവീന്ദ്രൻ നിർവഹിച്ചു.

കൗൺസിലർമാരായ പി.സീനത്ത്, വി.പുഷ്പ സംഘാടകസമിതി ചെയർമാൻ കെ.വി പവിത്രൻ, കെ പ്രേമനിവാസൻ, വി.വി.എം.ശ്രീധരൻ, കെ.പി.പത്മനാഭൻ,പി. വി.സുനിൽകുമാർ, പി. എം.അഷറഫ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പി. വിപിൻരാജ് നന്ദി അറിയിച്ചു.വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും, സമദർശിനി കലാട്രൂപ്പ് അവതരിപ്പിച്ച വലന്താളം നാടൻ കലാമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173615/naduvanad)