---
title: "പതിനാറുകാരിയെ പീഡിപ്പിച്ച ബന്ധുവായ അമ്പത്തിയഞ്ച് കാരൻ അറസ്റ്റിൽ "
english_title: "55-year-old man arrested for molesting 16-year-old girl "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173634/55-year-old-man-arrested-for-molesting-16-year-old-girl"
published_at: "2023-12-31T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6591340d1f852_a1.jpg"
keywords: []
---

# പതിനാറുകാരിയെ പീഡിപ്പിച്ച ബന്ധുവായ അമ്പത്തിയഞ്ച് കാരൻ അറസ്റ്റിൽ 

> **Lead Summary:** കണ്ണൂർ : പതിനാറുകാരിയെ പീഡിപ്പിച്ച ബന്ധുവായ അമ്പത്തിയഞ്ച് കാരനെ തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മാതാവിനും അകന്ന ബന്ധുവിനുമൊപ്പം പറശിനിക്കടവിൽ ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു പെൺകുട്ടി. ക്ഷേത്രത്തിന് സമീപത്തെ ഒരു ലോഡ്ജിലാണ് ഇവർ താമസിച്ചത്. രാവിലെ മൂന്ന് പേർ ഒരാളെ അക്രമിക്കുന്നത് കണ്ട് എത്തിയ നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറയുന്നത്.

## Article Content

കണ്ണൂർ : പതിനാറുകാരിയെ പീഡിപ്പിച്ച ബന്ധുവായ അമ്പത്തിയഞ്ച് കാരനെ തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മാതാവിനും അകന്ന ബന്ധുവിനുമൊപ്പം പറശിനിക്കടവിൽ ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു പെൺകുട്ടി. ക്ഷേത്രത്തിന് സമീപത്തെ ഒരു ലോഡ്ജിലാണ് ഇവർ താമസിച്ചത്. രാവിലെ മൂന്ന് പേർ ഒരാളെ അക്രമിക്കുന്നത് കണ്ട് എത്തിയ നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറയുന്നത്.

തന്നെ ബന്ധു പീഡിപ്പിക്കുന്നതായി കാമുകനായ പാലക്കാടുകാരനെ പെൺകുട്ടി അറിയിച്ചിരുന്നു. തുടർന്നാണ് കാമുകൻ സുഹൃത്തുക്കളുമായി പറശിനിക്കടവിലെത്തി പെൺകുട്ടിയുടെ ബന്ധുവിനെ അക്രമിച്ചത്. വിവരമിഞ്ഞ് തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി ബന്ധുവിനെ കസ്റ്റഡിയിൽ എടുത്തു. വടകര സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുവിനെ പോക്സോ കേസ് ചുമത്തി തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി ദിനേഷ് അറസ്റ്റ് ചെയിതു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173634/55-year-old-man-arrested-for-molesting-16-year-old-girl)