---
title: "എം എസ് ഗോൾഡ് പേരാവൂർ ഷോറൂമിന്റെ രണ്ടാമത് വർഷികാഘോഷം നടത്തി "
english_title: "MS Gold Peravoor Showroom Celebrates Second Anniversary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17364/ms-gold-peravoor-showroom-celebrates-second-anniversary"
published_at: "2021-12-22T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c320c175217_PicsArt_12-22-06.29.37.jpg"
keywords: []
---

# എം എസ് ഗോൾഡ് പേരാവൂർ ഷോറൂമിന്റെ രണ്ടാമത് വർഷികാഘോഷം നടത്തി 

> **Lead Summary:** പേരാവൂർ: എം എസ് ഗോൾഡ് പേരാവൂർ ഷോറൂമിന്റെ രണ്ടാമത് വർഷികാഘോഷം പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസി. പി.പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റെജീന പൂക്കോത്ത് അധ്യക്ഷത വഹിച്ചു. 

## Article Content

പേരാവൂർ: എം എസ് ഗോൾഡ് പേരാവൂർ ഷോറൂമിന്റെ രണ്ടാമത് വർഷികാഘോഷം പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസി. പി.പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റെജീന പൂക്കോത്ത് അധ്യക്ഷത വഹിച്ചു. 

എം എസ് ഗോൾഡിന്റെ ഷോറൂമിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചാലാറത്ത്, സി പി എം ഏരിയ കമ്മിറ്റിയംഗം കെ.ജെ ജോസഫ്, ബിജെപി ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, എസ്ഡിപിഐ പേരാവൂർ പ്രസിഡണ്ട് സി കെ ഷമീർ , പേരാവൂർ പൊലീസ് സബ് ഇൻസ്പെക്ടർ സുനിൽ കുമാർ, ചേംബർ ഓഫ് പേരാവൂർ പ്രസിഡണ്ട് കെ എം ബഷീർ, വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അബ്ദുള്ള, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഷബി നന്ത്യത്ത്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  

ക്രിസ്തുമസ്, പുതുവൽസര, വാർഷികാ ഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളാണ് എം എസ് ഗോൾഡ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 25000 രൂപ വീതം 20 പേർക്ക് 5 ലക്ഷം രൂപ സമ്മാനമായി നൽകുന്നു. ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% ഡിസ്കൗണ്ട് നൽകുന്നു. കൂടാതെ ഏത് ജ്വല്ലറിയിൽ നിന്നു വാങ്ങിയ സ്വർണ്ണാഭരണങ്ങളും മാറ്റിയെടുക്കുമ്പോൾ ആ ദിവസത്തെ വിപണി വില ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു. ഇതിനെല്ലാം പുറമെ അനുദിനം ഉയരുന്ന സ്വർണ്ണ വിലയിൽ നിന്ന് പരിരക്ഷ നേടാൻ അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17364/ms-gold-peravoor-showroom-celebrates-second-anniversary)