---
title: "ഏലപ്പീടികയിൽ വയോജന സംഗമവും പുതുവത്സരാഘോഷവും നടത്തി "
english_title: "Elapeedika "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173671/elapeedika"
published_at: "2023-12-31T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659168afd83ae_IMG-20231231-WA0053.jpg"
keywords: []
---

# ഏലപ്പീടികയിൽ വയോജന സംഗമവും പുതുവത്സരാഘോഷവും നടത്തി 

> **Lead Summary:** **ഏലപ്പിടിക**: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജന സംഗമവും, പുതുവൽസരാഘോഷവും നടത്തി. ഏലപ്പീടിക സെൻറ്.സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാദർ ജിജോ വാത്തേലിൽ വയോജന സംഗമം ഉൽഘാടനം ചെയ്തു.

## Article Content

**ഏലപ്പിടിക**: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജന സംഗമവും, പുതുവൽസരാഘോഷവും നടത്തി. ഏലപ്പീടിക സെൻറ്.സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാദർ ജിജോ വാത്തേലിൽ വയോജന സംഗമം ഉൽഘാടനം ചെയ്തു.

വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.അദ്ധ്യക്ഷത വഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ   ജിമ്മി അബ്രാഹം മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ മുഖ്യാതിഥിയായിരുന്നു. വയോജന സംഗമത്തിൽ പങ്കെടുത്ത മുതിർന്ന പൗരൻമാരായ  ത്രേസ്യാമ്മ വള്ളിക്കക്കുടി, തോമസ് ഞൊണ്ടിക്കൽ എന്നിവർ ചേർന്ന് പുതുവൽസര കേക്ക് മുറിച്ചു. വയോജന സംഗമത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും വായനശാലയുടെ വക സമ്മാനങ്ങൾ  നൽകി. അനഘ ജോയി, വിനീത .കെ.ജി. തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173671/elapeedika)